കാറിന് തീപിടിച്ച് ആലപ്പുഴയില്‍ ഒരാള്‍ മരിച്ചു

ആലപ്പുഴ : കാറിന് തീപിടിച്ച് ആലപ്പുഴ പൂങ്കാവില്‍ ഒരാള്‍ മരിച്ചു. തുറവൂര്‍ സ്വദേശി ദിലീപിന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ 1.40 ഓടെയാണ് സംഭവം. കാറില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാരാണ് വിവരം ഫയര്‍ഫോഴ്‌സിനെ അറിയിച്ചത്. കാറിന്റെ ഉള്‍ഭാഗം മുഴുവന്‍ കത്തിക്കരിഞ്ഞ നിലയിലാണ് ഉള്ളത്. അതേസമയം കാറിന്റെ പിന്‍വശത്തിന് യാതൊരു തരത്തിലുള്ള കുഴപ്പവും സംഭവിച്ചിട്ടില്ല. ഇത് സംശയത്തിന് ഇടവരുത്തിയിട്ടുണ്ട്. കാറിനുള്ളില്‍ നിന്ന് പെട്രോളിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തും.

മൃതദേഹം ആലപ്പുഴ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ദിലീപ് ആലപ്പുഴയില്‍ സ്വകാര്യപണമിടപാട് സ്ഥാപനം നടത്തുകയാണ് .