കര്‍ണാടകയില്‍ വാഹനാപകടം;4എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

ബംഗളൂരു: കര്‍ണാടകയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികളായ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ കര്‍ണാടകയിലെ രാമനാഗരത്തിലാണ് കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

ബെംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളജ്, തമിഴ്നാട് വെല്ലൂര്‍ വിഐടിയു കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളായ ജോയല്‍  ജേക്കബ്, ദിവ്യ, നിഖിത്, ജീന എന്നിവരാണു മരിച്ചത്. മൈസുരു ദേശീയപാതയില്‍ രാമനഗര ജില്ലയിലെ സംഘബസവനദൊട്ടിയില്‍ വച്ച് ഇന്നു പുലര്‍ച്ചെ നാല്‍ോടെയാണ് അപകടം ഉണ്ടായത്.

ബെംഗളൂരു ഭാഗത്തേക്കു വരികയായിരുന്ന വിദ്യാര്‍ഥികളുടെ കാറില്‍ അമിതവേഗത്തില്‍ വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. ട്രക്ക് കാറിനെ ഇടിച്ചുതെറിപ്പിച്ചു. നാലു വിദ്യാര്‍ഥികളും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ജോയല്‍ ജേക്കബും ദിവ്യവും ബെംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളാണ്. ജോയല്‍ പത്തനംതിട്ട കല്ലൂപ്പാറ മരുതികുന്നേല്‍ കുടുംബാംഗമാണ്.