പരപ്പനങ്ങാടിയില്‍ നിയന്ത്രണം വിട്ട കാര്‍ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു നാലുപേര്‍ക്ക് പരിക്ക്‌

Story dated:Sunday June 5th, 2016,09 53:pm
sameeksha sameeksha

PGDI CAR ACCIDENT 01പരപ്പനങ്ങാടി : നിയന്ത്രണം വിട്ട കാർ വെളളക്കെട്ടിക്കേ് മറിഞ്ഞു നാലുപേർക്ക് പരിക്കേറ്റു. കോഴിക്കോട് കല്ലായി സ്വദേശികളായ പ്രിൻസ് വീട്ടിൽ  ഫാത്തിമ (60) സൗദ (34) കുട്ടികളായ മുഹമ്മദ് റംസാൻ (3), ഹാഫിസ് (എട്ടുമാസം) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് 6.45 ഓടെ പുത്തരിക്കൽ കോഓപ്പറേറ്റീവ് കോളേജിന് സമീപമാണ് അപകടംനടന്നത്.

മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട് റോഡരികിലെ വെളളക്കെട്ടിലെ മതിലും മറികടന്ന് നിൽക്കുകയായിരുന്നു. കാർ അമിതവേഗതയിലായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.പരപ്പനങ്ങാടിയിലെ കല്യാണത്തിൽ പങ്കെടുക്കുന്നതിനായി അരിക്കോട് നിന്നും വരുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ പരപ്പനങ്ങാടി എകെജി സഹകരണ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.