തൊഴിലാളികളുടെ താമസ സ്ഥലത്തേക്ക്​​ കാർ പാഞ്ഞ് ​കയറി 4 പേർ മരിച്ചു

ലക്​നൗ: ലക്​നൗവിൽ തൊഴിലാളികളുടെ താമസസ്​ഥലത്തേക്ക്​ കാർ പാഞ്ഞ്​ കയറി നാല്​​ പേർ മരിച്ചു. പത്തോളം പേർക്ക്​ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്​തിട്ടുണ്ട്​. ഞായറാഴ്​ച പുലർച്ചെയാണ്​​ ​ലക്​നൗവിലെ ദാലിബാഗ്​ പ്രദേശത്തെ തൊഴിലാളികളുടെ താമസസ്​​ഥലത്തേക്ക്​ ഹ്യൂണ്ടായ്​ ഐ20 കാർ പാഞ്ഞ് കയറി അപകടമുണ്ടായത്​. കാർ അമിത വേഗതിയിലായിരുന്നുവെന്നാണ്​ ലഭിക്കുന്ന വിവരങ്ങൾ. സംഭവം നടക്കു​േമ്പാൾ എകദേശം 35 തോഴിലാളികൾ താമസസ്​ഥലത്ത്​ ഉണ്ടായിരുന്നു. മരിച്ചവരെല്ലാം ദിവസ വേതനക്കാരാണ്​.

അപകടത്തിന്​ ശേഷം കാറിലുള്ളവരെല്ലാം രക്ഷപ്പെട്ടു. പിന്നീട്​ പൊലീസ്​  രണ്ടു​ ​പേരെ അറസ്​റ്റ്​ ചെയ്​തു. അറസ്​റ്റ്​ ചെയ്യപ്പെട്ടവരി ഒരാൾ ​പ്ര​ാദേശിക രാഷ്​ട്രീയ നേതാവി​െൻറ മകനാണെന്ന്​ സൂചനയുണ്ട്​. മദ്യപിച്ച്​ അമിത വേഗതയിൽ കാറോടിച്ചതാണ്​ അപകടത്തിന്​ കാരണമായതെന്ന നിഗമനത്തിലാണ്​ പൊലീസ്​.