തടയാന്‍ പ്രതിപക്ഷം സംരക്ഷണം നല്‍കാന്‍ ഭരണപക്ഷം: നിയമസഭ മുള്‍മുനയില്‍.

Untitled-1 copyഅകത്ത്‌ എംഎല്‍എമാരും പുറത്ത്‌ ജനങ്ങളും
ഇടതുമുന്നണിയുടെ വനിതാബ്രിഗേഡിനെ യുഡിഎഫ്‌ എംഎല്‍എമാര്‍ തടയും
തിരു: ബാര്‍ അഴിമതിക്കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെഎംമാണി ബജറ്റവതരിപ്പിക്കുമെന്ന്‌ ഭരണപക്ഷവും ്‌ തടയുമെന്ന്‌ പ്രതിപക്ഷം ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയതോടെ തലസ്ഥാനനഗരിയും കേരളനിയമസഭയും സംഘര്‍ഷത്തിന്റെ മുള്‍മുനയില്‍.
നിയമസഭക്കകത്താണ്‌ ഏറ്റവും സംഘര്‍ഷസാധ്യത. വാച്ച്‌ ആന്റ്‌ വാര്‍ഡിനെ മാത്രം മുന്‍നിര്‍ത്തി മാണിക്ക്‌ സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്ന്‌ ബോധ്യപ്പെട്ടതോടെ യുഎഡിഎഫ്‌ എംഎല്‍എമാര്‍ വലയം തീര്‍ത്ത്‌ മാണിയെ സഭക്കകത്ത്‌ കൊണ്ടുവരികയും വലയത്തിനുള്ളില്‍ നിന്ന്‌ ബജറ്റ്‌ സാങ്കേതിക അടിസ്ഥാനത്തില്‍ അവതരപ്പിച്ച്‌ തടിയൂരാനാണ്‌ ഭരണപക്ഷം തീരുമാനിച്ചിരിക്കുന്നത്‌.
എന്നാല്‍ ഏതു വിധേനെയും ബജറ്റ്‌ അവതരം നടയുമെന്നാണ്‌ പ്രതിപക്ഷം പറയുന്നത്‌. അഞ്ച്‌ യുവ എംഎല്‍എമാരുടെ ഒരു സംഘത്തേയും, വനിത എംഎല്‍എമാരുടെ ഒരു സംഘത്തേയും ഇതിനായി പ്രത്യേകം ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്‌