കാന്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി

downloadലോകത്തിലെ ഏറ്റവും വിഖ്യാത ചലച്ചിത്രമേളയായ കാന്‍ ഫിലിം ഫെസ്റ്റിവലിനു ഫ്രാന്‍സിലെ നയനമനോഹരമായ ഫ്രഞ്ച് റിവിയറ തീരത്തു തുടക്കം. ഫ്രഞ്ച് നടിയും സംവിധായികയുമായ എമ്മാനുവല്ലേ ബെര്‍ക്കോട്ടിന്റെ സ്റ്റാന്‍ഡിങ് ടോള്‍ ആയിരുന്നു ഉദ്ഘാടനചിത്രം.

കാന്‍ ചലച്ചിത്രോത്സവത്തിന്റെ ചരിത്രത്തില്‍ രണ്ടാം തവണയാണ് ഉദ്ഘാടനചിത്രമായി വനിതാ സംവിധായികയുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. കൗമാരക്കാരനായ കുറ്റവാളിയുടെ കഥ പറയുന്ന സ്റ്റാന്‍ഡിങ് ടോള്‍ എന്ന സിനിമയുടെ തിയറ്റര്‍ റിലീസും കഴിഞ്ഞ ദിവസമായിരുന്നു.

ചൊവ്വാഴ്ച തുടങ്ങിയ കാന്‍ ചലച്ചിത്രോത്സവം 24ന് കൊടിയിറങ്ങും. അമേരിക്കന്‍ ചലച്ചിത്രകാരന്മാരായ ജോയല്‍, എഥാന്‍ കോയല്‍ സഹോദരന്മാരാണ് പാം ഡി ഓര്‍ അടക്കമുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്ന ജൂറിയുടെ അധ്യക്ഷന്മാര്‍.