Section

malabari-logo-mobile

കോഴിക്കോട് സര്‍വകലാശാലയില്‍ അമ്മമാര്‍ക്ക് തൊഴിലവസരം

HIGHLIGHTS : അമ്മമാരുടെ സംരക്ഷണത്തിനായി കാലിക്കറ്റ് സര്‍വകലാശാല നടത്തുന്ന വിവിധ പദ്ധതികളുടെ ഭാഗമായി സര്‍വകലാശാലയുടെ സമീപ ഗ്രാമപഞ്ചായത്തുകളില്‍

അമ്മമാരുടെ സംരക്ഷണത്തിനായി കാലിക്കറ്റ് സര്‍വകലാശാല നടത്തുന്ന വിവിധ പദ്ധതികളുടെ ഭാഗമായി സര്‍വകലാശാലയുടെ സമീപ ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്ന ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ട 30-നും 40-നും ഇടയില്‍ പ്രായമുള്ളവരും എസ്.എസ്.എല്‍.സി വിജയിച്ചവരുമായ അമ്മമാരില്‍ നിന്നും ടീ/കോഫി വെന്‍ഡിംഗ് മെഷീനും ഫോട്ടോസ്റ്റാറ്റ് മെഷീനും പ്രവര്‍ത്തിപ്പിക്കുന്നതിനായി താല്‍ക്കാലികാടിസ്ഥാനത്തിലുള്ള നിയമനത്തിന് നവംബര്‍ 27-ന് ഉച്ചക്ക് രണ്ട് മണിക്ക് ഭരണ കാര്യാലയത്തില്‍ വെച്ച് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. ഒരു തസ്തിക വിധവകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. താത്പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം നവംബര്‍ 27-ന് രാവിലെ പത്ത് മണിക്ക് ഭരണകാര്യാലയത്തിലെ റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍ ഹാജരാകണം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!