കോഴിക്കോട് ജില്ലയില്‍ 3 ഇടങ്ങളില്‍ സേനയെ വിന്യസിപ്പിച്ചു

കോഴിക്കോട് : തെരഞ്ഞെടുപ്പ് സുരക്ഷക്കായി നാദാപുരം, വടകര, താമരശ്ശേരി മേഖലകളില്‍ കേന്ദ്ര സേനയെ വിന്യസിപ്പിച്ചു. കോട്ടക്കല്‍ ഇസ്ലാമിക് അക്കാദമി ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്‌കൂള്‍, വളയം ഗവ. ഹൈസ്‌കൂള്‍, കോരങ്ങാട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലായാണ് കേന്ദ്ര സേന തമ്പടിച്ചിട്ടുള്ളത്.

പ്രശ്‌നസാധ്യതാ മേഖലകളില്‍ സേന റൂട്ട് മാര്‍ച്ച് നടത്തും. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാത്രികാല പട്രോളിംഗ് പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേസ്റ്റേഷന്‍ ലോഡ്ജുകള്‍, ആള്‍സഞ്ചാരം കുറഞ്ഞ വഴികള്‍ തുടങ്ങിയ ഇടങ്ങളിലെ രാത്രികാല നിരീക്ഷണം കര്‍ശനമാക്കി.