കോഴിക്കോട്‌ എന്‍സിസി പരിശീലനത്തിനിടെ വിദ്യാര്‍ത്ഥി വെടിയേറ്റ്‌ മരിച്ചു

Story dated:Tuesday August 11th, 2015,04 41:pm
sameeksha

Untitled-1 copyകോഴിക്കോട്‌: എന്‍സിസി പരിശീലനത്തിനിടെ വിദ്യാര്‍ത്ഥി വെടിയേറ്റ്‌ മരിച്ചു. കോഴിക്കോട്‌ വെസ്‌റ്റിഹില്‍ പരിശീലന ക്യാമ്പിലാണ്‌ സംഭവം. കോട്ടയം സ്വദേശി ധനുഷ്‌ കൃഷ്‌ണയാണ്‌ വെടിയേറ്റ്‌ മരിച്ചത്‌. കൊല്ലം പത്തനാപുരം സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജിലെ വിദ്യാര്‍ത്ഥിയാണ്‌.

ധനുഷിന്റെ ഹൃദയഭാഗത്താണ്‌ വെടിയേറ്റതെന്നാണ്‌ പോലീസ്‌ നല്‍കുന്ന വിവരം. അതെസമയം എങ്ങിനെ വെടിയേറ്റു എന്നതു സംബന്ധിച്ച വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.