കോഴിക്കോട് കിണറ്റില്‍ വീണ തൊഴിലാളിയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

കോഴികോട്: കിണര്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ കണറില്‍ വീണ തൊഴിലാളിയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി.  കോട്ടേമ്പ്രം പട്ടിയേരി മീത്തല്‍ സുനില്‍ കുമാര്‍ (36 )ആണ് നാദാപുരം ടെലഫോണ്‍ എക്സ്ചേഞ്ചിന് സമീപത്തെ തട്ടാം കുന്നുമ്മല്‍ അശോകന്റെ വീട്ടിലെ കിണറ്റില്‍ വീണത്.

കിണറിന്റെ ആഴം കൂട്ടല്‍ പണിക്കിടെ ഭക്ഷണം കഴിക്കാന്‍ മുകളിലേക്ക് കയറുന്നതിനിടെ വീഴുകയായിരുന്നു.  വ്യാഴാഴ്ച പകല്‍ പതിനൊന്നോടെയാണ് സംഭവം. ചേലക്കാട്ട് നിന്നെത്തിയ ഫയര്‍ഫോഴ്സ് യുവാവിനെ കിണറ്റില്‍ നിന്ന് പുറത്തെടുത്തു. ഗുരുതരമായി പരിക്കേറ്റതിനാല്‍ സുനില്‍ കുമാറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ്  ആശുപത്രിയിലേക്ക് മാറ്റി.