കോഴിക്കോട്‌ മാധ്യമ പ്രവര്‍ത്തകന്‍ വെള്ളച്ചാട്ടത്തില്‍ വീണ്‌ മരിച്ചു

Untitled-2 copyകോഴിക്കോട്‌: മാധ്യമപ്രവര്‍ത്തകന്‍ വെള്ളച്ചാട്ടത്തില്‍ വീണ്‌ മരിച്ചു. ദീപിക കോഴിക്കോട്‌ യൂണിറ്റിലെ സബ്‌ എഡിറ്റര്‍ പി ജിബിന്‍(30) ആണ്‌ അരിപ്പാറ വെളളച്ചാട്ടത്തില്‍ വീണ്‌ മരിച്ചത്‌. കോഴിക്കോട്ടെ മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം വിനോദയാത്രക്കെത്തിയതായിരുന്നു ജിബിന്‍.

ഇന്ന്‌ രാവിലെയാണ്‌ കോടഞ്ചേരി അരിപ്പാറയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ട്‌ അപകടം സംഭവിച്ചത്‌.

കോഴിക്കോട്‌ മൂഴിക്കല്‍ സ്വദേശിയാണ്‌ ജിബിന്‍.