കാലിക്കറ്റ്‌ വിസിക്കെതിരെ വിജിലന്‍സ്‌ കേസെടുത്തു

vice chvaneller dr abdusalamതൃശ്ശൂര്‍ : കാലിക്കറ്റ്‌ വിസി ഡോ അബ്ദുസലാമും, പ്രോവൈസ്‌ ചാന്‍സലറുമടക്കം നാലുപേരെ പ്രതികളാക്കി വിജിലന്‍സ്‌ കേസെടുത്തു. നിയമവിരുദ്ധമായി ബിടെക്‌ പ്രാക്ടിക്കല്‍ പരീക്ഷനടത്തിയതിനാണ്‌ കേസ്‌. പോലീസ്‌ ക്വിക്‌ വെരിഫിക്കേഷന്‌ ശേഷം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ വിജിലന്‍സ്‌ കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ്‌ കേസ്‌.
അബ്ദുസലാമിന്‌ പുറമെ പ്രോവൈസ്‌ ചാന്‍സലര്‍ രവീന്ദ്രനാഥ്‌, രവീന്ദ്രനാഥിന്റെ സക്രട്ടറി എന്‍എസ്‌ രാമകൃഷണന്‍, രാമകൃഷണന്റെ മകള്‍ എന്നിവരാണ്‌ പ്രതികള്‍.
രാമകൃഷണന്റെ മകള്‍ തൃശ്ശൂരിലെ ഒരു സ്വകാര്യ എന്‍ജനീയറിങ്ങ്‌ കോളേജിലെ ആറാം സെമസ്‌റ്റര്‍ ബിടെക്‌ വിദ്യാര്‍ത്ഥിനിയായിരുന്നു. ഈ പെണ്‍കുട്ടിയടക്കം കുറച്ച്‌ കുട്ടികള്‍ പ്രാക്ടിക്കല്‍ പരീക്ഷയില്‍ തോറ്റിരുന്നു.ഇവരെ ബോധപൂര്‍വ്വം തോല്‍പ്പിച്ചതാണെന്ന്‌ പറഞ്ഞ്‌ സര്‍വ്വകലാശാലയില്‍ പരാതി നല്‍കിയിരുന്നെങ്ങലും പരാതിയില്‍ കഴമ്പില്ലെന്ന്‌ കണ്ട്‌ തള്ളിയിരുന്നു.
പിന്നീട്‌ രാമകൃഷ്‌ണന്‍ പ്രോവൈസ്‌ ചാന്‍സലറുടെ സക്രട്ടറിയായി വന്നതോടയൊണ്‌ കള്ളക്കളികള്‍ തുടങ്ങുന്നത്‌. വിദ്യാര്‍ത്ഥികളുടെ കള്ള ഒപ്പിട്ട്‌ പ്രാക്ടിക്കല്‍ പരീക്ഷ വീണ്ടും നടത്തണമെന്ന്‌ അപേക്ഷനല്‍കുകയും ഇതില്‍ വിസിയും പിവിസിയും പ്രത്യേക താല്‍പര്യമെടുത്ത്‌ പരീക്ഷ നടത്തുകയുമായിരുന്നത്രെ. ഇങ്ങിനെ ഇവരെ ജയിപ്പച്ചെടുക്കകയായരുന്നത്രെ.
ഇതിനെതിരെ മുന്‍ സര്‍വ്വകലാശാല എംപ്‌ളോയീസ്‌ യൂണിയന്‍ നേതാവായ വി സ്‌റ്റാലിന്‍ വിജിലന്‍സ്‌ കോടതിയില്‍ കേസ്‌ ഫയില്‍ ചെയ്യുകയായിരുന്നു. ഈ കേസില്‍ നടത്തിയ ക്വിക്‌ വെരിഫിക്കേഷനിലാണ്‌ പതിനാലോളം ക്രമക്കേടുകള്‍ കണ്ടത്തിയത്‌.
കാലിക്കറ്റ്‌ സര്‍വ്വകലാശാലയുടെ ചരിത്രത്തിലാദ്യമായാണ്‌ ഒരു വിസി വിജിലന്‍സ്‌ കേസില്‍ പ്രതിചേര്‍ക്കപ്പെടുന്നത്‌.