Section

malabari-logo-mobile

കരിവണ്ടുകളെ പേടിച്ച്‌ ഒരു ഗ്രാമം (വീഡിയോ സ്‌റ്റോറി)

HIGHLIGHTS : കോഴിക്കോട്‌: ഇത്തിരിക്കുഞ്ഞന്‍മാരായ ചെറുവണ്ടുകളെ പേടിച്ച്‌ വീട്‌ മുഴുവന്‍ കൊതുകുവല തീര്‍ത്ത്‌ കഴിയുകയാണ്‌ കോഴിക്കോട്ടെ ഒരു ഗ്രാമം. കൊയ്‌ലാണ്ടി കീഴര...

വീഡിയോ സ്‌റ്റോറി

[youtube]https://www.youtube.com/watch?v=Vd_iQgDH6uM[/youtube]കോഴിക്കോട്‌: ഇത്തിരിക്കുഞ്ഞന്‍മാരായ ചെറുവണ്ടുകളെ പേടിച്ച്‌ വീട്‌ മുഴുവന്‍ കൊതുകുവല തീര്‍ത്ത്‌ കഴിയുകയാണ്‌ കോഴിക്കോട്ടെ ഒരു ഗ്രാമം. കൊയ്‌ലാണ്ടി കീഴരിയൂരില്‍ വൈകുന്നേരങ്ങളില്‍ കണ്ടുവരുന്ന പ്രത്യേകതരം ചെറുവണ്ടുകളാണ്‌ നാട്ടുകാരുടെ ഉറ്‌കകം കെടുത്തുന്നത്‌. വണ്ടുകളുടെ ഉപദ്രവം സഹിക്കാനാവാതെ ഇതോടെ ഇവിടെ നിന്ന്‌ മൂന്ന്‌ കുടുംബങ്ങളാണ്‌ വീടൊഴിഞ്ഞ്‌ പോയത്‌.

sameeksha-malabarinews

പകല്‍ സമയങ്ങളില്‍ ചെടികളിലും മരങ്ങളിലും കഴിയുന്ന ഈ വണ്ടുകള്‍ സന്ധ്യയാകുന്നതോടെ കൂട്ടത്തോടെ വീടുകള്‍ക്കുള്ളിലേക്ക്‌ പ്രവേശിക്കുയാണ്‌ പതിവ്‌. ഇതോടെ ഭക്ഷണം കഴിക്കാനോ കിടന്നുറങ്ങാനോ കഴിയാതെ ദുരിതത്തിലായിരിക്കുകായണ്‌ നാട്ടുകാര്‍. ഇവയെ കൊണ്ട്‌ പൊറുതി മുട്ടിയ നാട്ടുകാര്‍ ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ പരാതി നല്‍കിയെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും കുറ്റപ്പെടുത്തുന്നു.

ഏതായാലും വണ്ടിനെ കൊണ്ട്‌ കിടക്കപ്പൊറുതിമുട്ടിയ നാട്ടുകാര്‍ തങ്ങളുടെ കിടപ്പാടമുപേക്ഷിച്ച്‌ പോകേണ്ട അവസ്ഥയിലായിരിക്കുകയാണ്‌.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!