കാലിക്കറ്റ്‌ സര്‍വ്വകലാശാല സെക്ഷന്‍ ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി

Untitled-1 copyതേഞ്ഞിപ്പലം: കാലിക്കറ്റ്‌ സര്‍വ്വകലാശാലയിലെ സെക്ഷന്‍ ഓഫീസറെ ക്യാമ്പസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിദൂരവിദ്യഭ്യാസ വിഭാഗത്തിലെ സെക്ഷന്‍ ഓഫീസറും വേങ്ങര ചേറൂര്‍ റോഡിലെ പരേതനായ ഹംസയുടെ മകന്‍ തോട്ടശ്ശേരി അന്‍വര്‍(36)ആണ്‌ മരിച്ചത്‌. കാലിക്കറ്റ്‌ സര്‍വ്വകലാശാലയിലെ എസ്‌ബിടിയുടെ പിന്‍വശത്തെ പഴയ കെട്ടിടത്തിനടുത്തായാണ്‌ ബൈക്കിനു സമീപം ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്‌.

ചൊവ്വാഴ്‌ച രാത്രി പതിവുപോലെ സുഹൃത്തുക്കള്‍ക്കൊപ്പം എടിഎം കൗണ്ടറിന്‌ സമിപം സംസാരിച്ചശേഷം പിരിഞ്ഞുപോയിരുന്നു. വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന്‌ ഭാര്യ ഇയാളുടെ മൊബൈലിലേക്ക്‌ വിളിച്ചെങ്കിലും എടുക്കാത്തതിനെ തുടര്‍ന്ന്‌ സുഹൃത്തുക്കളെ വിളിച്ച്‌ വിവരം പറയുകയായിരുന്നു. തുടര്‍ന്ന്‌ സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ്‌ ബൈക്കിന്‌ സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്‌. തേഞ്ഞിപ്പലം പോലീസില്‍ വിവരമറിയിക്കുകായയിരുന്നു. തേഞ്ഞിപ്പലം എസ്‌ഐ ഉണ്ണികൃഷ്‌ണന്റെ നേതൃത്വത്തില്‍ പോലീസെത്തി ഇന്‍ക്വസ്‌റ്റ്‌ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി. പോസ്‌റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ഓര്‍ഗനൈസേഷന്‍ ഓഫീസില്‍ പൊതുദര്‍ശനത്തിന്‌ വെച്ചു. തുടര്‍ന്ന്‌ വേങ്ങരയിലെ വീട്ടിലെത്തിച്ച്‌ വൈകീട്ടോടെ കബറടക്കി.

ശരീരം മുഴുവന്‍ കരിവാളിച്ച നിലയിലായിരുന്നു. പാമ്പുകടിയേറ്റാണ്‌ മരിച്ചതെന്ന നിഗമനത്തിലാണ്‌ പോലീസ്‌.

മാതാവ്‌;ആയിശ. ഭാര്യ : ആയിശ. മക്കള്‍: അന്‍ഷിദ്‌,നയന, നര്‍ദ.