താടി വളര്‍ത്തിയതിന്റെ പേരില്‍ പുറത്താക്കിയ സഹപാഠിയെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച്‌ വിദ്യാര്‍ത്ഥികള്‍

Untitled-1 copyതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ കായിക വിഭാഗത്തില്‍ വിദ്യാര്‍ഥി താടിവെച്ച് ക്ലാസില്‍ കയറുന്നതിനെതിരെ മറ്റു വിദ്യാര്‍ഥികളുടെ പ്രതിഷേധ സമരം. ഒരാള്‍ക്ക് മാത്രമായി നിയമത്തില്‍ ഇളവ് വരുത്തരുതെന്നും എല്ലാവര്‍ക്കും ബാധമാകുന്ന പൊതു നിയമം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടാണ് കായിക വിഭാഗം വിദ്യാര്‍ത്ഥികള്‍ ഇന്നലെ രംഗത്തുവന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി കായിക വിഭാഗം വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാല ഭരണകാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി.

തുടര്‍ന്ന് വൈസ് ചാന്‍സലര്‍ക്ക് നിവേദനം നല്‍കി. എം.പി.എഡ്. നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായ മുഹമ്മദ് ഹിലാലിനാണ് താടി വളര്‍ത്താന്‍ അനുമതി നല്‍കിയത്. വിദ്യാര്‍ഥിയും ആം ആദ്മി പ്രവര്‍ത്തകരും നടത്തിയ സമരത്തെ തുടര്‍ന്നായിരുന്നു സര്‍വകലാശാല നടപടി. സര്‍വ്വകലാശാല വിദ്യാര്‍ത്ഥി പ്രശ്‌ന പരിഹാര സമിതിയുടെ തീരുമാനത്തിന് അനുസരിച്ച് തുടര്‍നടപടിയെടുക്കാമെന്ന ധാരണയോടെ വൈസ് ചാന്‍സലറാണ് മുഹമ്മദ് ഹിലാലിന് ക്ലാസിലിരിക്കാന്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയത്.

എന്നാല്‍ വേഷവിധാനത്തിന്റെയും മറ്റും കാര്യത്തില്‍ സാമുദായികമായ ഇളവ് പാടില്ലെന്നാണ് മറ്റു വിദ്യാര്‍ഥികളുടെ നിലപാട്.