കാലിക്കറ്റ് സര്‍വകലാശാലയില്‍ സമരങ്ങളുടെ ശനിയാഴ്ച്ച

untitled-1-copyതേഞ്ഞിപ്പലം: സിന്റിക്കേറ്റ് യോഗം നടക്കുന്ന ശനിയാഴ്ച്ച കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സമരങ്ങളുടെ സംഗമം.വിവിധആവശ്യങ്ങളുയിച്ച് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍, ഡി.വൈ.എഫ്.ഐ., എം.എസ്.എഫ്, ബി.ജെ പ്പി എന്നീ സംഘടനകളാണ് സിന്റിക്കേറ്റ് യോഗത്തിലേക്ക് പ്രതിക്ഷേധ സമരങ്ങള്‍ നടത്തിയത്.

കോണ്‍ഗ്രസ്സ് അനുകൂല സംഘടനയായ സ്റ്റാഫ് ഓര്‍ഗനൈസേഷന്റെ നേതൃതത്തിലുള്ള ജീവനക്കാരുടെ കൂട്ട സത്യാഗ്രഹമാണ് ആദ്യം ആരംഭിച്ചത്.തൊട്ടുപിന്നാലെ എം.എസ്.എഫും, എസ്.എഫ്.ഐയും മാര്‍ച്ചുമായെത്തി.ഏറ്റവും ഒടുവിലാണ് ബി.ജെ പ്പി പ്രവര്‍ത്തകര്‍ മാര്‍ച്ചുമായെത്തിയത്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിരൂരങ്ങാടി സി.ഐ.വി.ബാബുരാജ്, തേഞ്ഞിപ്പലം എസ്.ഐ ,എം.അഭിലാഷ് എന്നിവരുടെ നേതൃതത്തില്‍ വന്‍ പൊലിസ് സംഘവും സ്ഥലത്ത് ഉണ്ടായിരുന്നുു.