Section

malabari-logo-mobile

ആഘോഷം കൊണ്ടെും പ്രതിരോധം; കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ‘സര്‍വകലാശാല’യായി

HIGHLIGHTS : തേഞ്ഞിപ്പലം: അക്കാദമിക്‌ ബ്രോയിലര്‍ കുഞ്ഞുങ്ങളെ അടവച്ചുവിരിയിക്കുന്ന ഇന്‍ക്യുബേറ്ററുകളല്ല മറിച്ച്‌ അതിരുകളില്ലാത്ത ചിന്തകളും കാഴ്‌ചകളും പ്രതികരണങ്...

calicut university 6തേഞ്ഞിപ്പലം: അക്കാദമിക്‌ ബ്രോയിലര്‍ കുഞ്ഞുങ്ങളെ അടവച്ചുവിരിയിക്കുന്ന ഇന്‍ക്യുബേറ്ററുകളല്ല മറിച്ച്‌ അതിരുകളില്ലാത്ത ചിന്തകളും കാഴ്‌ചകളും പ്രതികരണങ്ങളും ഒത്തുചേരുന്ന ഭുമി്കയാണ്‌ സര്‍വ്വകാലശാലകള്‍. കോഴിക്കോട്‌ സര്‍വ്വകാലശാലയില്‍ വ്യാഴാഴ്‌ച നടന്ന സാംസ്‌ക്കാരിക കൂട്ടായ്‌മ ഫെസ്റ്റിവല്‍ ഓഫ്‌ റെസിഡന്‍സ്‌ എന്ന വേറി്‌ട്ട സമരരീതി ഏറെ ചര്‍ച്ചയായി. വിദ്യാര്‍ത്ഥികളും അധ്യാപകരും കലാ സാംസ്‌കാരിക പ്രവര്‍ത്തകരും പൊതുവിദ്യഭ്യാസം സംരക്ഷിക്കാനുള്ള സമരത്തിന്‌ പിന്‍തുണയുമായെത്തി. 10523981_604090036362656_4360124824958413745_n

വര്‍ണങ്ങളില്‍ മുക്കി കൈപ്പത്തി ക്യാന്‍വാസില്‍ പതിപ്പിച്ച്‌ പ്രശസ്‌ത മലയാള സിനിമ സംവിധായകന്‍ അമല്‍ നീരദ്‌ ഉദ്‌ഘാടനം ചെയ്‌തു. പിന്നീട്‌ വിവിധ നിറങ്ങളിലുള്ള ബലൂണുകള്‍ ആകാശത്തിലേക്ക്‌ പറത്തിവിട്ട്‌ ഷഹബാസ്‌ അമന്റെ ഗസല്‍ ആലാപനവും സ്‌കൂള്‍ ഓഫ്‌ ഡ്രാമ വിദ്യാര്‍ത്ഥികളുടെ തെരുവ്‌ നാടകവും നാട്ടുതാളക്കാരുടെ നാടന്‍പാട്ടും കാര്‍ട്ടൂണുകളും ക്യാമ്പസിലെ സമര ഭൂമിയെ അര്‍ത്ഥവത്താക്കി.calicut university 3 ദീപക്‌ നാരായണന്റെ ഡോക്യുമെന്ററികളും അയാം ക്യൂബ, ബീറ്റ്‌ ഓഫ്‌ സതേണ്‍വൈല്‍ എന്ന സിനിമകളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. കോഴിക്കോട്ടെ സമരമുഖങ്ങളിലെ സാന്നിധ്യമായ കല്ലായി ഷാജിയുടെ ജാസ്‌ വായന ആവേശമായി. മഹാരാജാസ്‌ കോളേജ്‌ മുന്‍ പ്രിന്‍സിപ്പല്‍ മോഹന്‍ ദാസ്‌ പുല്ലാങ്കുഴല്‍ വായിച്ചു. യുവകവി ശ്രീജിത്ത്‌ അരിയല്ലൂര്‍ കവിത ചൊല്ലി, ഹരിനാരായണന്‍ മൃദംഗം വായിച്ചു. സ്റ്റുഡന്‍സ്‌ ട്രാപ്പിലാണ്‌ ആഘോഷങ്ങള്‍ക്ക്‌ വേദിയായത്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!