കാലിക്കറ്റ്‌ സര്‍വ്വകലാശാല ഒത്തുതീര്‍പ്പ്‌ വ്യവസ്ഥകള്‍ അംഗീകരിക്കില്ല എംഎസ്‌എഫ്‌

Untitled-1 copyതേഞ്ഞിപ്പലം: കാലിക്കറ്റ്‌ സര്‍വ്വകലാശാലയിലെ ഹോസ്‌റ്റല്‍ പ്രശ്‌നത്തില്‍ വിസിയും എസ്‌എഫ്‌ഐയും തമ്മലുണ്ടാക്കിയ ഒത്തുതീര്‍പ്പ്‌ വ്യവസ്ഥകള്‍ അംഗീകരിക്കില്ലെന്ന്‌ എംഎസ്‌എഫ്‌. വൈസ്‌ചാന്‍സലറെ ഉപരോധിച്ച്‌ ഭീഷണിപ്പെടുത്തിയാണ്‌ ഒത്തുതീര്‍പ്പ്‌ ധാരണയുണ്ടാക്കിയതെന്ന്‌ എംഎസ്‌എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ ടിപി അഷറഫലി.

പ്രധാന ഒത്തുതീര്‍പ്പ്‌ വ്യവസ്ഥയായ റഗുലര്‍ ഹോസ്‌റ്റലില്‍ താമസിപ്പിച്ച സ്വാശ്രയ കായികവിദ്യാര്‍ത്ഥികളെ ഗസ്റ്റ്‌ഹൗസിന്‌ ചേര്‍ന്നുള്ള മുറികളിലേക്ക്‌ ഒരാഴ്‌ചക്കകം മാറ്റുമെന്ന തീരുമാനമാണ്‌ എംഎസ്‌ഫിന്‌ അംഗീകരിക്കാനാവില്ലന്ന്‌ വ്യക്തമാക്കിയിരിക്കുന്നത്‌. സ്വാശ്രയകായിക വിദ്യാര്‍ത്ഥികള്‍ ഹോസറ്റലില്‍ നിന്ന്‌ ഇറങ്ങാന്‍ തയ്യാറലെന്നും അഷറഫലി വ്യക്തമാക്കി.

നാലുമാസത്തിലേറെയായി എസ്‌എഫ്‌ഐ അനശ്ചിതകാലനിരാഹാരസമരം നടിത്തിവരികയായിരുന്നു. തിങ്കളാഴ്‌ച വൈകീട്ട്‌ വിസി ചര്‍ച്ചക്ക്‌ വിളിച്ചിട്ട്‌ മുങ്ങിയെന്നാരോപിച്ച്‌ ഡിവൈഎഫ്‌ഐ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ വിസിവയുടെ വസതി ഉപരോധിച്ചിരുന്നു. ഇതേ തുടര്‍ന്നുണ്ടായ ചര്‍ച്ചയിലാണ്‌ കായിക വിദ്യാര്‍ത്ഥികളെ മാറ്റാമെന്ന ഔദ്യാഗിക തീരൂമാനമുണ്ടായതും സമരം ഒത്തുതീര്‍പ്പായതും.