Section

malabari-logo-mobile

കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

HIGHLIGHTS : ജൂണ്‍ ഏഴിലെ കോഴിക്കോട്‌ ആര്‍ട്‌സ്‌ കോളേജിലെ കോണ്‍ടാക്‌ട്‌ ക്ലാസ്‌ മാറ്റി കാലിക്കറ്റ്‌ സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ കോഴിക്കോട്‌ മീഞ്ച...

ജൂണ്‍ ഏഴിലെ കോഴിക്കോട്‌ ആര്‍ട്‌സ്‌ കോളേജിലെ കോണ്‍ടാക്‌ട്‌ ക്ലാസ്‌ മാറ്റി
കാലിക്കറ്റ്‌ സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ കോഴിക്കോട്‌ മീഞ്ചന്ത ഗവണ്‍മെന്റ്‌ ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജ്‌ കേന്ദ്രത്തില്‍ ജൂണ്‍ ഏഴിന്‌ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ യു.ജി (സിസിഎസ്‌എസ്‌, 2013 പ്രവേശനം) കോണ്‍ടാക്‌ട്‌ ക്ലാസുകള്‍ മാറ്റി. പുതുക്കിയ തിയതി കോ-ഓര്‍ഡിനേറ്റര്‍ അറിയിക്കും.
പരീക്ഷാ അപേക്ഷ
കാലിക്കറ്റ്‌ സര്‍വകലാശാല രണ്ടാം വര്‍ഷ എം.ബി.ബി.എസ്‌ അഡീഷണല്‍ (സപ്ലിമെന്ററി) പരീക്ഷകള്‍ക്ക്‌ പിഴകൂടാതെ ജൂണ്‍ 15 വരെയും 150 രൂപ പിഴയോടെ ജൂണ്‍ 19 വരെയും അപേക്ഷിക്കാം. പരീക്ഷ ജൂലൈ ഒന്നിന്‌ ആരംഭിക്കും.
കാലിക്കറ്റ്‌ സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.ടെക്‌ റഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ക്ക്‌ ജൂണ്‍ എട്ടു മുതല്‍ പിഴകൂടാതെ ജൂണ്‍ 20 വരെയും 150 രൂപ പിഴയോടെ ജൂണ്‍ 24 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. പരീക്ഷാ തിയതി പിന്നീട്‌ അറിയിക്കും.
ബി.ഡി.എസ്‌ പരീക്ഷാ അപേക്ഷ: തിയതി നീട്ടി
കാലിക്കറ്റ്‌ സര്‍വകലാശാല അവസാന വര്‍ഷ ബി.ഡി.എസ്‌ പാര്‍ട്ട്‌ രണ്ട്‌ അഡീഷണല്‍/സപ്ലിമെന്ററി പരീക്ഷക്ക്‌ ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി പിഴകൂടാതെ ജൂണ്‍ ഏട്ട്‌ വരെയും 150 രൂപ പിഴയോടെ ജൂണ്‍ പത്ത്‌ വരെയും നീട്ടി.
ആറാം സെമസ്റ്റര്‍ ബി.എസ്‌.സി/ബി.സിഎ പുനര്‍മൂല്യനിര്‍ണയ അപേക്ഷ
കാലിക്കറ്റ്‌ സര്‍വകലാശാല 2015 മെയില്‍ ഫലം പ്രസിദ്ധീകരിച്ച ആറാം സെമസ്റ്റര്‍ ബി.എസ്‌.സി/ബി.സി.എ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്‌ പരീക്ഷയുടെ (ഏപ്രില്‍ 2015) ഉത്തരക്കടലാസിന്റെ പുനര്‍മൂല്യനിര്‍ണയത്തിനും പുനഃപരിശോധനക്കും പകര്‍പ്പിനും ജൂണ്‍ 18 വരെ ഇ-ചലാനായി ഫീസടച്ച്‌ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ ഇ-ചലാന്‍ വഴി ഫീസടച്ച്‌ നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കണം.
എം.ബി.എ പരീക്ഷക്ക്‌ എ.പി.സി ജൂണ്‍ 22 വരെ സമര്‍പ്പിക്കാം
കാലിക്കറ്റ്‌ സര്‍വകലാശാല രണ്ട്‌, നാല്‌ സെമസ്റ്റര്‍ എം.ബി.എ (ഫുള്‍ടൈം, പാര്‍ട്ടൈം-സിയുസിഎസ്‌എസ്‌) പരീക്ഷയുടെ എ.പി.സി സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി ജൂണ്‍ 22 വരെ നീട്ടി.
പരീക്ഷാഫലം
കാലിക്കറ്റ്‌ സര്‍വകലാശാല 2014 ജൂലൈയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്‌.സി ജനറല്‍ ബയോടെക്‌നോളജി (സിയുസിഎസ്‌എസ്‌) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. പുനര്‍മൂല്യനിര്‍ണയത്തിന്‌ ജൂണ്‍ 15 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ലൈബ്രറി സയന്‍സ്‌ റിഫ്രഷര്‍ കോഴ്‌സ്‌
കാലിക്കറ്റ്‌ സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്‌സ്‌ ഡവലപ്‌മെന്റ്‌ സെന്റര്‍ (അക്കാദമിക്‌ സ്റ്റാഫ്‌ കോളേജ്‌), കോളേജ്‌/സര്‍വകലാശാലകളിലെ ലൈബ്രറി സയന്‍സ്‌ അധ്യാപകര്‍ക്കും യു.ജി.സി സ്‌കീമില്‍ വരുന്ന ലൈബ്രേറിയന്‍മാര്‍ക്കുമായി ജൂലൈ ഒന്ന്‌ മുതല്‍ 27 വരെ ലൈബ്രറി ആന്റ്‌ ഇന്‍ഫര്‍മേഷന്‍ സയന്‍സ്‌ റിഫ്രഷര്‍ കോഴ്‌സ്‌ സംഘടിപ്പിക്കുന്നു. ജൂണ്‍ 23 വരെ വരെ അപേക്ഷിക്കാം. അപേക്ഷാ ഫോം എച്ച്‌.ആര്‍.ഡി.സി ഓഫീസിലും www.ugcasccalicut.info എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്‌. വിവരങ്ങള്‍ക്ക്‌: 0494 2407351. പി.ആര്‍ 1048/2015

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!