കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

ബി.ടി.എച്ച്‌.എം ഫലം
കാലിക്കറ്റ്‌ സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബി.ടി.എച്ച്‌.എം (സിസിഎസ്‌എസ്‌) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്‌ (ഏപ്രില്‍ 2015) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. പുനര്‍മൂല്യനിര്‍ണയത്തിന്‌ ജൂണ്‍ 19 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. 2012 പ്രവേശനം (എം സീരീസ്‌) വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌.
ബി.എച്ച്‌.എം.എസ്‌ പുനര്‍മൂല്യനിര്‍ണയ ഫലം
കാലിക്കറ്റ്‌ സര്‍വകലാശാല അവസാന വര്‍ഷ ബി.എച്ച്‌.എം.എസ്‌ പരീക്ഷയുടെ (ഫെബ്രുവരി 2015) പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. ഉത്തരക്കടലാസ്‌ തിരിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക. പി.ആര്‍ 1070/2015