കാലികറ്റ്‌ യൂണിവേഴ്‌സിറ്റിയില്‍ ഇന്ന്‌ 24 മണിക്കൂര്‍ എസ്‌ എഫ്‌ ഐ യുടെ സമരം

തേഞ്ഞിപ്പലം: കാലികറ്റ്‌ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഹോസ്റ്റല്‍ പ്രശ്‌നത്തിന്‌ പരിഹാരം ആവശ്യപ്പെട്ട്‌ എസ്‌ എഫ്‌ ഐ വ്യാഴാഴ്‌ച ക്യാമ്പസില്‍ 24 മണിക്കൂര്‍ സമരം നടത്തും. സമാന ആവശ്യം ഉന്നയിച്ച്‌ ലൈബ്രറിയില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം 30 ദിവസം പൂര്‍ത്തിയായി. എസ്‌ എഫ്‌ ഐ സംസ്ഥാന കമ്മറ്റിയാണ്‌ സമരപ്രഖ്യാപനം നടത്തിയിരിക്കുന്നത്‌.

കായിക വിദ്യാര്‍ത്ഥികള്‍ക്ക്‌ താമസം അനുവദിച്ച ഗസ്റ്റ്‌ഹൗസിനോട്‌ ചേര്‍ന്ന്‌ മെസ്സ്‌ സൗകര്യം കൂടി അനുവദിക്കണമെന്നാണ്‌ സമരക്കാരുടെ നിലപാട്‌. അതേസമയം മുഖ്യമന്ത്രികൂടി അംഗീകരിച്ച സിന്‍ഡിക്കേറ്റ്‌ ഉപസമിതി റിപ്പോര്‍ട്ട്‌ നടപ്പാക്കാനാണ്‌ സിന്‍ഡിക്കേറ്റ്‌ തീരുമാനിച്ചത്‌. ഇതനുസരിച്ച്‌ കായിക വിദ്യാര്‍ത്ഥികള്‍ക്ക്‌ ഭക്ഷണത്തിന്‌ പുരുഷ ഹോസ്റ്റല്‍ മെസ്സ്‌ അനുവദിക്കണമെന്നാണ്‌ സര്‍വ്വകലാശാലാ തീരുമാനം.