കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

ബിരുദ പ്രവേശനം: കോളേജുകള്‍ സീറ്റ്‌ ലഭ്യത അപ്‌ലോഡ്‌ ചെയ്യണം
കാലിക്കറ്റ്‌ സര്‍വകലാശാലയുടെ ഏകജാലക ബിരുദ പ്രവേശനത്തിന്‌ കോളേജുകളുടെ സീറ്റ്‌ ലഭ്യത (സ്‌പ്ലിറ്റ്‌ അപ്‌) ഇതുവരെ ഓണ്‍ലൈനായി അപ്‌ലോഡ്‌ ചെയ്യാത്ത കോളേജുകള്‍ ജൂണ്‍ 16-ന്‌ അഞ്ച്‌ മണിക്ക്‌ മുമ്പായി പ്രസ്‌തുത വിവരം www.cuonline.ac.in>college login വഴി അപ്‌ലോഡ്‌ ചെയ്യണം. പി.ആര്‍ 1103/2015
സര്‍വകലാശാലയില്‍ സ്‌കൂള്‍ സിസ്റ്റം: ഡോ.സുരേഷ്‌ദാസ്‌ ഉദ്‌ഘാടനം ചെയ്യും
കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ നടപ്പില്‍ വരുത്തുന്ന സ്‌കൂള്‍ സിസ്റ്റത്തിന്റെ ഉദ്‌ഘാടനം ജൂണ്‍ 17-ന്‌ കാലത്ത്‌ 10.30-ന്‌ ഇ.എം.എസ്‌ സെമിനാര്‍ കോംപ്ലക്‌സില്‍ വെച്ച്‌ നടക്കുന്ന ചടങ്ങില്‍ കേരള ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ മേധാവി ഡോ.സുരേഷ്‌ദാസ്‌ നിര്‍വഹിക്കും. പഠനഭാഗങ്ങളെ ഒന്‍പത്‌ സ്‌കൂളുകളുടെ പരിധിയില്‍പ്പെടുത്തിയാണ്‌ പുതിയ സംവിധാനം നിലവില്‍ വരുന്നത്‌. സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ പഠന-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും വിജ്ഞാന ശാഖകളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനവും ഗവേഷണവും സാധ്യമാക്കുകയുമാണ്‌ സ്‌കൂള്‍ സിസ്റ്റത്തിന്റെ ലക്ഷ്യം. ചടങ്ങില്‍ ഡോ.എം.അബ്‌ദുല്‍ സലാം അധ്യക്ഷം വഹിക്കും. പ്രൊ-വൈസ്‌ ചാന്‍സലര്‍ കെ.രവീന്ദ്രനാഥ്‌ ആമുഖ പ്രഭാഷണം നടത്തും. രജിസ്‌ട്രാര്‍ ഡോ.ടി.എ.അബ്‌ദുല്‍ മജീദ്‌, സിന്റിക്കേറ്റ്‌ അംഗങ്ങളായ ഡോ.വി.പി.അബ്‌ദുല്‍ ഹമീദ്‌, അഡ്വ.പി.എം.നിയാസ്‌, സി.ആര്‍.മുരുകന്‍ ബാബു, സ്‌കൂള്‍ ഓഫ്‌ ബിസിനസ്‌ സ്റ്റഡീസ്‌ ഡയറക്‌ടര്‍ പ്രൊഫ.കെ.പി.മുരളീധരന്‍, സ്‌കൂള്‍ ഓഫ്‌ ബയോസയന്‍സസ്‌ ഡയറക്‌ടറും ഓര്‍ഗനൈസിംഗ്‌ കമ്മറ്റി കണ്‍വീനറുമായ പ്രൊഫ.കെ.വി.മോഹനന്‍ എന്നിവര്‍ പ്രസംഗിക്കും. പി.ആര്‍ 1104/2015
ഖൊ-ഖൊ വനിതാ പ്രോമിസിംഗ്‌ യംഗ്‌സ്റ്റേഴ്‌സ്‌ ക്യാമ്പ്‌
കാലിക്കറ്റ്‌ സര്‍വകലാശാലാ കായിക പഠനവിഭാഗം നടത്തുന്ന ഖൊ-ഖൊ വനിതാ പ്രോമിസിംഗ്‌ യംഗ്‌സ്റ്റേഴ്‌സ്‌ ക്യാമ്പ്‌ ജൂണ്‍ 22-ന്‌ സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ നടത്തും. പ്ലസ്‌ടു പരീക്ഷ കഴിഞ്ഞ്‌ ഒന്നാം വര്‍ഷ ഡിഗ്രി പ്രവേശനം കാത്തിരിക്കുന്ന പെണ്‍കുട്ടികള്‍ക്കും സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ ഒന്നാം വര്‍ഷ ഡിഗ്രി, പി.ജി കോഴസിന്‌ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്കും സെലക്‌ഷന്‍ ട്രയലില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥിനികള്‍ ജൂണ്‍ 22-ന്‌ രാവിലെ ഒമ്പത്‌ മണിക്ക്‌ സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ സ്‌പോര്‍ട്‌സ്‌ കിറ്റുമായി ഹാജരാകണം. വിദൂരവിദ്യാഭ്യാസ വിദ്യാര്‍ത്ഥിനികള്‍ സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വകുപ്പ്‌ നല്‍കിയ ഫോട്ടോ പതിച്ച ഒറിജിനല്‍ ഐ.ഡി കാര്‍ഡ്‌ സഹിതം എത്തണം. പി.ആര്‍ 1105/2015
കേരളീയ അറബി സാഹിത്യം അവഗണിക്കപ്പെടുന്നു: ഇ.ടി മുഹമ്മദ്‌ ബഷീര്‍ എം.പി
അക്കാദമിക്‌ രംഗത്ത്‌ കേരളീയ പണ്‌ഡിതന്‍മാര്‍ നല്‍കിയ സംഭാവനകള്‍ അവഗണിക്കപ്പെടുകയാണെന്ന്‌ ഇ.ടി.മുഹമ്മദ്‌ ബഷീര്‍ എം.പി.അഭിപ്രായപ്പെട്ടു. കാലിക്കറ്റ്‌ സര്‍വകലാശാലാ അറബിക്‌ പഠനവിഭാഗവും ഒ.കെ.ഉസ്‌താദ്‌ ഇന്‍സ്റ്റിറ്റിയൂട്ടും സംയുക്തമായി സംഘടിപ്പിച്ച തിരൂരങ്ങാടി ബാപ്പു മുസ്‌ ലിയാര്‍ ജിവിതവും കവിതയും-സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈദ്രാബാദ്‌ യൂണിവേഴ്‌സിറ്റിയിലെ ഡോ.മുസാഫര്‍ ആലം മുഖ്യ പ്രഭാഷണം നടത്തി. ഡോ.ഹുസൈന്‍ രണ്ടത്താണി അധ്യക്ഷം വഹിച്ചു. ഡോ.ബീരാന്‍ മൊയ്‌തീന്‍, ഡോ.കെ.എം.മുഹമ്മദ്‌, പ്രൊഫ.എ.മുഹമ്മദ്‌, അറബിക്‌ വിഭാഗം മേധാവി ഡോ.എ.ബി.മൊയ്‌തീന്‍ കുട്ടി, മുഹമ്മദ്‌ ശരീഫ്‌ എന്നിവര്‍ പ്രസംഗിച്ചു. സയ്യിദ്‌ ഖലീല്‍ ബുഖാരി, ഡോ.അബ്‌ദുല്‍ മജീദ്‌ സംബന്ധിച്ചു.
(ഫോട്ടോ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌ – കാലിക്കറ്റ്‌ സര്‍വകലാശാലാ അറബിക്‌ പഠനവിഭാഗവും ഒ.കെ.ഉസ്‌താദ്‌ ഇന്‍സ്റ്റിറ്റിയൂട്ടും സംയുക്തമായി സംഘടിപ്പിച്ച തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍ ജിവിതവും കവിതയും-സെമിനാര്‍ ഇ.ടി.മുഹമ്മദ്‌ ബഷീര്‍ എം.പി ഉദ്‌ഘാടനം ചെയ്യുന്നു) പി.ആര്‍ 1106/2015
സനാതന ധര്‍മ്മപീഠം-യോഗ ദിനാചരണം
കാലിക്കറ്റ്‌ സര്‍വകലാശാലാ സനാതന ധര്‍മ്മപീഠം ജൂണ്‍ 21-ന്‌ അന്താരാഷ്‌ട്ര യോഗ ദിനം വിവിധ പരിപാടികളോടെ ആചരിക്കും. സര്‍വകലാശാലാ ടാഗോര്‍ നികേതനില്‍ ജൂണ്‍ 21-ന്‌ കാലത്ത്‌ ഏഴ്‌ മണിക്ക്‌ ഡോ.പി.എ.ബേബി ഷാരി യോഗ ദിനാചരണത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ യോഗാചാര്യന്‍മാരായ ശിവപ്രസാദ്‌, വി.ശരത്‌കുമാര്‍, പീഠം വിസിറ്റിംഗ്‌ പ്രൊഫസര്‍ സ്വാമി ചിദാനന്തപുരി തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന്‌ യോഗാചര്യന്‍ അജിത്‌ കൃഷ്‌ണന്റെ നേതൃത്വത്തില്‍ കൊളത്തൂര്‍ ശ്രീശങ്കര ബാലസദനത്തിലെ വിദ്യാര്‍ത്ഥികള്‍ വിവിധ യോഗാസനങ്ങളും സൂര്യനമസ്‌കാരവും പ്രദര്‍ശിപ്പിക്കുമെന്ന്‌ സനാതന ധര്‍മ്മപീഠം കോര്‍ഡിനേറ്റര്‍ അറിയിച്ചു. പി.ആര്‍ 1107/2015
കാലിവളം വിതരണം: ക്വട്ടേഷന്‍ ക്ഷണിച്ചു
കാലിക്കറ്റ്‌ സര്‍വകലാശാലാ കാമ്പസില്‍ ഫലവൃക്ഷതൈകള്‍ക്ക്‌ ഉപയോഗിക്കു ന്നതിനായി പത്ത്‌ ടണ്‍ കാലിവളം ലഭ്യമാക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജൂണ്‍ 26-ന്‌ രാവിലെ 11 മണിക്ക്‌ മുമ്പ്‌ എസ്റ്റേറ്റ്‌ ഡവലപ്‌മെന്റ്‌ ഓഫീസില്‍ ലഭിച്ചിരിക്കണം. ക്വട്ടേഷന്‍ അന്നേ ദിവസം 12 മണിക്ക്‌ തുറക്കും. ക്വട്ടേഷനോടൊപ്പം 500 രൂപയുടെ നിരദദ്രവ്യം എസ്റ്റേറ്റ്‌ അഡ്‌മിനിസ്‌ട്രേറ്റ്‌ ഓഫീസറുടെ പേരിലെടുത്ത ഡി.ഡിയായി നല്‍കണം. സപ്ലൈ ഓര്‍ഡര്‍ കിട്ടിയാല്‍ അഞ്ച്‌ ദിവസത്തിനകം കാലിവളം സ്വന്തം ചിലവില്‍ ക്യാമ്പസില്‍ എത്തിക്കേണ്ടതാണ്‌. വിവരങ്ങള്‍ക്ക്‌: 0494 2407155. പി.ആര്‍ 1108/2015
ഇക്കണോമിക്‌സ്‌ ലക്‌ചറര്‍: വാക്‌-ഇന്‍-ഇന്‍ര്‍വ്യൂ
കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ എഞ്ചിനീയറിംഗ്‌ ആന്റ്‌ ടെക്‌നോളജിയിലെ സയന്‍സ്‌ ആന്റ്‌ ഹ്യുമാനിറ്റീസ്‌ ഡിപ്പാര്‍ട്ടുമെന്റിലേക്ക്‌ ഒരു ഇക്കണോമിക്‌സ്‌ അധ്യാപകനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന്‌ ജൂണ്‍ 19-ന്‌ രാവിലെ 10.30-ന്‌ പ്രിന്‍സിപ്പലിന്റെ ചേംബറില്‍ വെച്ച്‌ വാക്‌-ഇന്‍-ഇന്റര്‍വ്യൂ നടത്തും. വിശദവിവരങ്ങള്‍ www.cuiet.info എന്ന വെബ്‌സൈറ്റില്‍. പി.ആര്‍ 1109/2015
ഒന്നാം സെമസ്റ്റര്‍ എം.എസ്‌.സി ബോട്ടണി മൂല്യനിര്‍ണയ ക്യാമ്പ്‌
കാലിക്കറ്റ്‌ സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.എസ്‌.സി ബോട്ടണി (സിയുസിഎസ്‌എസ്‌) പരീക്ഷയുടെ (ഡിസംബര്‍ 2014) മൂല്യനിര്‍ണയ ക്യാമ്പ്‌ ജൂണ്‍ 18 മുതല്‍ കോഴിക്കോട്‌ സാമോറിന്‍സ്‌ ഗുരുവായൂരപ്പന്‍ കോളേജില്‍ നടക്കും. പി.ജി ക്ലാസുകള്‍ പഠിപ്പിക്കുന്ന രണ്ട്‌ വര്‍ഷത്തില്‍ കൂടുതല്‍ അധ്യാപന പരിചയമുള്ളവര്‍ ക്യാമ്പില്‍ പങ്കെടുക്കണം. പി.ആര്‍ 1110/2015
പരീക്ഷ
കാലിക്കറ്റ്‌ സര്‍വകലാശാല മൂന്നാം വര്‍ഷ ബി.പി.ഇ റഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ ജൂണ്‍ 30-ന്‌ രാവിലെ 9.30-ന്‌ ആരംഭിക്കും. പി.ആര്‍ 1111/2015
കാലിക്കറ്റ്‌ സര്‍വകലാശാല അവസാന വര്‍ഷ ബി.ഡി.എസ്‌ പാര്‍ട്ട്‌ രണ്ട്‌ (2008 സ്‌കീം, 2007 ഉം അതിന്‌ മുമ്പുള്ള സ്‌കീം) അഡീഷണല്‍/സപ്ലിമെന്ററി പരീക്ഷ ജൂലൈ മൂന്നിന്‌ ആരംഭിക്കും. പി.ആര്‍ 1112/2015
പി.ജി പരീക്ഷാ അപേക്ഷ
കാലിക്കറ്റ്‌ സര്‍വകലാശാലാ പഠനവകുപ്പുകളിലെ രണ്ട്‌, നാല്‌ സെമസ്റ്റര്‍ എം.എ/എം.എസ്‌.സി/എം.കോം/എം.ബി.എ/എം.സി.ജെ/എം.എല്‍.ഐ.എസ്‌.സി/എം.ടി.എ (സിസിഎസ്‌എസ്‌) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്‌ പരീക്ഷകള്‍ക്ക്‌ ജൂണ്‍ 18 മുതല്‍ പിഴകൂടാതെ ജൂണ്‍ 28 വരെയും 150 രൂപ പിഴയോടെ ജൂലൈ മൂന്ന്‌ വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം. പരീക്ഷാ തിയതി പിന്നീട്‌ അറിയിക്കും. പി.ആര്‍ 1113/2015
പരീക്ഷാഫലം
കാലിക്കറ്റ്‌ സര്‍വകലാശാല 2014 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.കോം (സിയുസിഎസ്‌എസ്‌) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. പുനര്‍മൂല്യനിര്‍ണയത്തിന്‌ ജൂണ്‍ 27 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. പി.ആര്‍ 1114/2015
കാലിക്കറ്റ്‌ സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബി.ഐ.ഡി (2011 പ്രവേശനം, സിസിഎസ്‌എസ്‌) ആഗസ്റ്റ്‌ 2014 പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. പുനര്‍മൂല്യനിര്‍ണയത്തിനുള്ള ലിങ്ക്‌ ജൂണ്‍ 22 വരെ വെബ്‌സൈറ്റില്‍ ലഭ്യമായിരിക്കും. അപേക്ഷയുടെ പ്രിന്റൗട്ട്‌ ജോയിന്റ്‌ കണ്‍ട്രോളര്‍ ഓഫ്‌ എക്‌സാമിനേഷന്‍സ്‌-8, സ്‌കൂള്‍ ഓഫ്‌ ഡിസ്റ്റന്‍സ്‌ എഡ്യുക്കേഷന്‍-എക്‌സാം വിംഗ്‌, കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില്‍ ജൂണ്‍ 27-നകം ലഭിക്കണം. പുനര്‍മൂല്യനിര്‍ണയ ഫീ ഇ-പെയ്‌മെന്റായി അടക്കണം. പി.ആര്‍ 1115/2015