Section

malabari-logo-mobile

ആസ്വാദന നിലവാരമുള്ള പ്രേക്ഷക സമൂഹത്തെ തിരിച്ചുപിടിക്കുക: ജയപ്രകാശ്‌ കൂളൂര്‍

HIGHLIGHTS : തേഞ്ഞിപ്പലം: നാടകകൃത്തും നടനും പ്രേക്ഷകരും ഒറ്റമസ്സോടെ നീങ്ങുന്ന നാടകസംസ്‌കാരം രൂപപ്പെടുത്തി ആസ്വാദന നിലവാരമുള്ള പ്രേക്ഷക സമൂഹത്തെ തിരിച്ചുപിടിക്കു...

University-International Seminar on Drama-inaugural speech by Jayaprakash Kuloor-1തേഞ്ഞിപ്പലം: നാടകകൃത്തും നടനും പ്രേക്ഷകരും ഒറ്റമസ്സോടെ നീങ്ങുന്ന നാടകസംസ്‌കാരം രൂപപ്പെടുത്തി ആസ്വാദന നിലവാരമുള്ള പ്രേക്ഷക സമൂഹത്തെ തിരിച്ചുപിടിക്കുകയെന്ന വലിയ ഉത്തരവാദിത്തമാണ്‌ നാടക സ്‌നേഹികള്‍ക്കുള്ളതെന്ന്‌ പ്രശസ്‌ത നാടകകൃത്ത്‌ ജയപ്രകാശ്‌ കൂളൂര്‍ അഭിപ്രായപ്പെട്ടു. കാലിക്കറ്റ്‌ സര്‍വകലാശാലാ മലയാള-കേരളപഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പെര്‍ഫോമിങ്‌ കള്‍ച്ചേഴ്‌സ്‌ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച രാജ്യാന്തര നാടക സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പോളണ്ടിലെ ഗ്രോട്ടോവ്‌സ്‌കി ഇന്‍സ്റ്റിറ്റിയൂട്ടിലെ യൂസ്റ്റൈന റോദ്‌സിന്‍സ്‌ക, തിയറ്റര്‍ ഓഫ്‌ പോവര്‍ട്ടിയെക്കുറിച്ചുള്ള പ്രഭാഷണം നടത്തി. നാടകവേദിയുടെ പണക്കൊഴുപ്പിനെ നിരാകരിച്ച്‌ നടീനടന്മാരുടെ നടനശേഷിയെ പരമാവധി പ്രയോജനപ്പെടുത്തുന്ന നാടകവേദിയെ അവര്‍ പരിചയപ്പെടുത്തി. കളരിപ്പയറ്റും മറ്റ്‌ ഇന്ത്യന്‍ നാടന്‍കലകളും പോളണ്ടിലെ സമകാലനാടകവേദിയുടെ വളര്‍ച്ചക്ക്‌ സഹായകമാകുന്നുണ്ടെന്ന്‌ അവര്‍ പറഞ്ഞു. ഗ്രോട്ടോവ്‌സ്‌കിയെക്കുറിച്ചുള്ള ഹ്രസ്വചിത്രം പ്രദര്‍ശിപ്പിച്ചു.
ഡോ.എല്‍.തോമസ്‌ കുട്ടി, ഡോ.ഉമര്‍ തറമേല്‍, ഡോ.പി.നാരായണന്‍ നമ്പൂതിരി, ഡോ.എം.എസ്‌.വിശ്വംഭരന്‍, ഡോ.എം.വി.നാരായണന്‍, ഡോ.വി.ജി.മാര്‍ഗരറ്റ്‌, സമീര്‍ കാവാട്‌, എം.രജീഷ്‌, ഡോ.അനില്‍ വള്ളത്തോള്‍, ഡോ.ആസാദ്‌ എന്നിവര്‍ പ്രസംഗിച്ചു. സ്റ്റേജ്‌ അഭിനയത്തിലെ നൂതന പ്രവണതകളെയും പരീക്ഷണങ്ങളെയും സംബന്ധിച്ച്‌ കെ.കെ പുരുഷോത്തമന്‍ പ്രഭാഷണം നടത്തി.
ജനുവരി എട്ടിന്‌ പ്രശസ്‌ത നാടക സിനിമാ സംവിധായകനും നടനുമായ പി.ബാലചന്ദ്രന്‍, ജി.ശങ്കരപ്പിള്ളയുടെ നാടകസങ്കല്‍പ്പത്തെക്കുറിച്ച്‌ അഴീക്കോട്‌ എന്‍ഡോവ്‌മെന്റ്‌ പ്രഭാഷണം നടത്തും. വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മലയാളവിഭാഗം വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ജി.ശങ്കരപ്പിള്ളയുടെ പാവക്കൂത്ത്‌ എന്ന നാടകം അരങ്ങേറും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!