Section

malabari-logo-mobile

കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

HIGHLIGHTS : ബിരുദ ഏകജാലക പ്രവേശനം: രണ്ടാം ഘട്ട രജിസ്‌ട്രേഷന്‍ കാലിക്കറ്റ്‌ സര്‍വകലാശാലയുടെ ബിരുദ ഏകജാലക പ്രവേശനത്തിനുള്ള രണ്ടാം ഘട്ട ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്...

ബിരുദ ഏകജാലക പ്രവേശനം: രണ്ടാം ഘട്ട രജിസ്‌ട്രേഷന്‍
കാലിക്കറ്റ്‌ സര്‍വകലാശാലയുടെ ബിരുദ ഏകജാലക പ്രവേശനത്തിനുള്ള രണ്ടാം ഘട്ട ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള ലിങ്ക്‌ www.cuonline.ac.in, www.universityofcalicut.info എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്‌. ഈ ഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ കോളേജ്‌/കോഴ്‌സുകള്‍ക്ക്‌ ഓപ്‌ഷന്‍ നല്‍കാം. ഒന്നാം ഘട്ടത്തില്‍ സംഭവിച്ചിട്ടുള്ള പിഴവുകള്‍ തിരുത്താനും അവസരം ഉണ്ടായിരിക്കും. പി.ആര്‍ 1057/2015
കലാവധിക്ക്‌ ശേഷവും പ്രബന്ധം സമര്‍പ്പിക്കാത്ത
ഫെല്ലോഷിപ്പ്‌ ലഭിച്ച ഗവേഷകരുടെ വിശദാശങ്ങള്‍ സമര്‍പ്പിക്കണം
കാലിക്കറ്റ്‌ സര്‍വകലാശാല പഠനവകുപ്പുകളിലേയും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലേയും വകുപ്പ്‌ മേധാവികളില്‍ നിന്ന്‌ നേരിട്ട്‌ ഇ-ഗ്രാന്റ്‌സ്‌, രാജീവ്‌ ഗാന്ധി നാഷണല്‍ ഫെല്ലോഷിപ്പ്‌, മൗലാനാ ആസാദ്‌ നാഷണല്‍ ഫെല്ലോഷിപ്പ്‌ എന്നിവയുടെ സഹായത്തോടെ ഗവേഷണം നടത്തിയവരും, പി.എച്ച്‌.ഡി രജിസ്‌ട്രേഷന്‍ ലഭിച്ച്‌ അഞ്ച്‌ വര്‍ഷം കഴിഞ്ഞും ഗവേഷണ പ്രബന്ധം സമര്‍പ്പിക്കാത്ത ഗവേഷകരുടെ വിശദാംശങ്ങള്‍ ജൂണ്‍ പത്തിനകം നല്‍കാന്‍ റിസര്‍ച്ച്‌ ഡയറക്‌ടറേറ്റ്‌, പഠനവകുപ്പ്‌ മേധാവികളോടും ഗവേഷണ കേന്ദ്രങ്ങളുടെ തലവന്‍മാരോടും നിര്‍ദ്ദേശിച്ചു. പേര്‌, വിഷയം, രജിസ്‌ട്രേഷന്‍ തിയതി, സൂപ്പര്‍വൈസറുടെ പേര്‌, ഫുള്‍ടൈം/പാര്‍ട്ട്‌ടൈം വിവരം, ഫെല്ലോഷിപ്പിന്റെ വിവരം, ഹോസ്റ്റല്‍ താമസക്കാരനായിരുന്നോ എന്ന വിവരം, ഗവേഷകരെ ബന്ധപ്പെടേണ്ട സമ്പൂര്‍ണ്ണ വിലാസം തുടങ്ങിയ വിശദാംശങ്ങള്‍ അടങ്ങിയ പ്രൊഫോര്‍മ വകുപ്പ്‌ മേധാവികള്‍ റിസര്‍ച്ച്‌ ഡയറക്‌ടറേറ്റില്‍ സമര്‍പ്പിക്കണം. പി.ആര്‍ 1058/2015
സര്‍വകലാശാലയില്‍ ചതുര്‍ദിന കരിയര്‍-ജോബ്‌ ഫെസ്റ്റ്‌ ജൂണ്‍ 12-ന്‌ തുടങ്ങും
കാലിക്കറ്റ്‌ സര്‍വകലാശാലാ യൂണിയന്‍ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡുമായി സഹകരിച്ച്‌ ജൂണ്‍ 12 മുതല്‍ 15 വരെ സര്‍വകലാശാലാ കാമ്പസില്‍ വെച്ച്‌ �ഇന്‍സൈറ്റ്‌� കരിയര്‍-ജോബ്‌ ഫെസ്റ്റ്‌ സംഘടിപ്പിക്കുന്നു. മള്‍ട്ടി നാഷണല്‍ കമ്പനികള്‍ ഉള്‍പ്പടെയുള്ള ഇരുപതോളം കമ്പനികള്‍ ജോബ്‌ ഫെസ്റ്റില്‍ പങ്കെടുക്കും. ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക്‌, എം.ടെക്‌, പ്രൊഫഷണല്‍ കോഴ്‌സുകള്‍ പാസ്സായവര്‍ക്കും ഇപ്പോള്‍ കോഴ്‌സ്‌ ചെയ്‌തു കൊണ്ടിരിക്കുന്നവര്‍ക്കും മേളയില്‍ പങ്കെടുക്കാം. ആയിരത്തിലധികം തൊഴിലവസരങ്ങളാണ്‌ പ്രതീക്ഷിക്കുന്നത്‌. സ്‌പോട്ട്‌ റിക്രൂട്ട്‌മെന്റ്‌ മേളയുടെ ഭാഗമായിട്ടുണ്ടാവും. തൊഴിലധിഷ്‌ഠിത കോഴ്‌സുകള്‍, പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റിസര്‍ച്ച്‌ സെന്ററുകള്‍, നാഷണല്‍-ഇന്റര്‍നാഷണല്‍ സ്‌കോളര്‍ഷിപ്പുകള്‍, സര്‍ക്കാര്‍/സ്വകാര്യ മേഖലയിലുള്ള തൊഴിലവസരങ്ങള്‍, വിദേശ പഠനസാധ്യതകള്‍, സ്വയം തൊഴില്‍ മേഖലകള്‍ എന്നിവയെ കുറിച്ച്‌ വിദഗ്‌ധര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. അക്കാദമീഷ്യന്‍മാരും കരിയര്‍ വിദഗ്‌ധരും നയിക്കുന്ന ചര്‍ച്ചകളും സെമിനാറുകളും മേളയുടെ ഭാഗമായി ഒരുക്കുന്നുണ്ട്‌. മേളയില്‍ പങ്കെടുക്കുന്നതിന്‌ കാലിക്കറ്റിലെയും ഇതര സര്‍വകലാശാലകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക്‌ www.insight2015.in എന്ന വെബ്‌സൈറ്റിലൂടെ സൗജന്യമായി ജൂണ്‍ 11 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന്‌ സര്‍വകലാശാലാ യൂണിയന്‍ ചെയര്‍മാന്‍ കെ.എം.അഭിജിത്തും ജനറല്‍ സെക്രട്ടറി എം.കെ.എം.സാദിഖും അറിയിച്ചു. പി.ആര്‍ 1059/2015
കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ടെക്‌നീഷ്യന്‍: വാക്‌-ഇന്‍-ഇന്റര്‍വ്യൂ
കാലിക്കറ്റ്‌ സര്‍വകലാശാലാ യു.ജി.സി ഹ്യൂമണ്‍ റിസോഴ്‌സ്‌ ഡവലപ്‌മെന്റ്‌ സെന്ററില്‍ (അക്കാദമിക്‌ സ്റ്റാഫ്‌ കോളേജ്‌) ഒരു വര്‍ഷത്തേക്ക്‌ ദിവസ വേതന നിരക്കില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ടെക്‌നീഷ്യനെ നിയമിക്കുന്നതിന്‌ ജൂണ്‍ പത്ത്‌ ബുധന്‍ രാവിലെ 11 മണിക്ക്‌ ഡയറക്‌ടറുടെ ചേംബറില്‍ വെച്ച്‌ വാക്‌-ഇന്‍-ഇന്റര്‍വ്യൂ നടത്തും. യോഗ്യത: പി.ജി.ഡി.സി.എ അല്ലെങ്കില്‍ ഇലക്‌ട്രോണിക്‌സ്‌/കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ വിഷയത്തില്‍ ത്രിവത്സര പോളിടെക്‌നിക്‌ ഡിപ്ലോമ, കമ്പ്യൂട്ടറുകളുടെയും പെരിഫറലുകളുടെയും ഹാര്‍ഡ്‌വെയര്‍, നെറ്റ്‌വര്‍ക്കിംഗ്‌ മെയിന്റനന്‍സ്‌ എന്നിവയില്‍ രണ്ട്‌ വര്‍ഷത്തില്‍ കുറയാതെയുള്ള പ്രായോഗിക പരിജ്ഞാനം. പ്രായം 2015 ജൂണ്‍ ഒന്നിന്‌ 18-നും 35-നും മധ്യേ. താല്‍പര്യമുള്ളവര്‍ അന്നേദിവസം രാവിലെ പത്ത്‌ മണിക്ക്‌ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹ്യൂമണ്‍ റിസോഴ്‌സ്‌ ഡവലപ്‌മെന്റ്‌ സെന്റര്‍ ഓഫീസില്‍ ഹാജരാകണം. പി.ആര്‍ 1060/2015
രണ്ടാം സെമസ്റ്റര്‍ യു.ജി പരീക്ഷ മാറ്റി
കാലിക്കറ്റ്‌ സര്‍വകലാശാലയുടെ അഫിലിയേറ്റഡ്‌ കോളേജുകളില്‍ ജൂണ്‍ 11-ന്‌ ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റര്‍ ബി.എ/ബി.എസ്‌.സി/ബി.എസ്‌.സി ഇന്‍ ആള്‍ട്ടര്‍നേറ്റ്‌ പാറ്റേണ്‍/ബി.കോം/ബി.ബി.എ/ബി.എം.എം.സി/ബി.സി.എ/ബി.എസ്‌.ഡബ്ല്യൂ/ബി.ടി.എച്ച്‌.എം/ബി.വി.സി/ബി.എച്ച്‌.എ/ബി.എ അഫ്‌സല്‍-ഉല്‍-ഉലമ/ബി.കോം (ഓണേഴ്‌സ്‌) (2013 ഉം അതിന്‌ മുമ്പുള്ള പ്രവേശനം, സിസിഎസ്‌എസ്‌) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്‌ പരീക്ഷകള്‍ ജൂണ്‍ 18-ലേക്ക്‌ മാറ്റി. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. പി.ആര്‍ 1061/2015
പരീക്ഷ
കാലിക്കറ്റ്‌ സര്‍വകലാശാല സെക്കന്റ്‌ പ്രൊഫഷണല്‍ എം.ബി.ബി.എസ്‌ (2007 സ്‌കീം) അഡീഷണല്‍/സപ്ലിമെന്ററി, (2006 ഉം അതിന്‌ മുമ്പുള്ള സ്‌കീം) സപ്ലിമെന്റി പരീക്ഷകള്‍ ജൂലൈ ഒന്നിന്‌ ആരംഭിക്കും. പി.ആര്‍ 1062/2015
കാലിക്കറ്റ്‌ സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.ടെക്‌ റഗുലര്‍/സപ്ലിമെന്ററി പരീക്ഷ ജൂലൈ ഒന്നിന്‌ രാവിലെ 9.30-ന്‌ ആരംഭിക്കും. പി.ആര്‍ 1063/2015
സ്‌പെഷ്യല്‍ പരീക്ഷ
കാലിക്കറ്റ്‌ സര്‍വകലാശാലയുടെ ഇന്റര്‍ യൂണിവേഴ്‌സിറ്റി മത്സരങ്ങളില്‍ പങ്കെടുത്തതിനാല്‍ അഞ്ചാം സെമസ്റ്റര്‍ സിസിഎസ്‌എസ്‌-യുജി റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്‌ പരീക്ഷ (നവംബര്‍ 2014) എഴുതാന്‍ സാധിക്കാത്തവര്‍ക്കായി ജൂണ്‍ 16 മുതല്‍ സര്‍വകലാശാലാ കാമ്പസിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ പഠനവകുപ്പില്‍ വെച്ച്‌ സ്‌പെഷ്യല്‍ പരീക്ഷ നടത്തും. പി.ആര്‍ 1064/2015
യുജി പുനര്‍മൂല്യനിര്‍ണയ അപേക്ഷ
കാലിക്കറ്റ്‌ സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ (നവംബര്‍ 2014), അഞ്ചാം സെമസ്റ്റര്‍ (നവംബര്‍ 2014), ആറാം സെമസ്റ്റര്‍ (മാര്‍ച്ച്‌ 2015) ബി.എ/ബി.എസ്‌.ഡബ്ലു/ബി.വി.സി/ബി.എ അഫ്‌സല്‍-ഉല്‍-ഉലമ പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയം/സൂക്ഷ്‌മപരിശോധന/പകര്‍പ്പ്‌ എന്നിവക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂണ്‍ 22. പി.ആര്‍ 1065/2015
പരീക്ഷാഫലം
കാലിക്കറ്റ്‌ സര്‍വകലാശാല പത്താം സെമസ്റ്റര്‍ ബി.ആര്‍ക്‌ (04 സ്‌കീം) സപ്ലിമെന്ററി (ഡിസംബര്‍ 2014) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ജൂണ്‍ ഒമ്പത്‌ മുതല്‍ ലഭ്യമാവും. പി.ആര്‍ 1066/2015
പുനര്‍മൂല്യനിര്‍ണയ ഫലം
കാലിക്കറ്റ്‌ സര്‍വകലാശാല പി.ജി ഡിപ്ലോമ ഇന്‍ ട്രാന്‍സ്ലേഷന്‍ ആന്റ്‌ സെക്രട്ടേറിയല്‍ പ്രാക്‌ടീസ്‌ ഇന്‍ അറബിക്‌ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. ഉത്തരക്കടലാസ്‌ തിരിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക. പി.ആര്‍ 1067/2015

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!