കോഴിക്കോട്‌ സര്‍വകലാശാലയെ ഇനി ടൂറിസ്റ്റ്‌ കേന്ദ്രമാക്കുന്നു

DTPC FOREST NEIGHBOURHOOD 1 copyതേഞ്ഞിപ്പലം: കാലിക്കറ്റ്‌ സര്‍വകലാശാലയിലെത്തുന്നവര്‍ക്ക്‌ ഒഴിവു സമയം ആസ്വദിക്കാവുന്ന വിധത്തില്‍ സര്‍വകലാശാലയെ ടൂറിസം കേന്ദ്രമാക്കി മാറ്റുമെന്ന്‌ ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ സര്‍വകലാശാലയില്‍ നടപ്പാക്കുന്ന ഫോറസ്റ്റ്‌ നൈബര്‍ഹുഡ്‌ പദ്ധതി ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍വകലാശാലയില്‍ വനമായി കിടക്കുന്ന 10 ഏക്കര്‍ സ്ഥലത്ത്‌ രണ്ട്‌ കോടി ചെലവിലാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. പരിസ്ഥിതിക്ക്‌ കോട്ടം തട്ടാത്ത രീതിയിലാണ്‌ പദ്ധതി വിഭാവനം ചെയ്‌തിട്ടുള്ളത്‌.

സംസ്ഥാന നിര്‍മിതി കേന്ദ്രത്തിനാണ്‌ നിര്‍മാണ ചുമതല. ആറു മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. സ്‌കൈവാക്ക്‌, പക്ഷി നിരീക്ഷണം, ശുചിമുറി, ഇരിപ്പിടങ്ങള്‍, ഭക്ഷ്യശാല എന്നിയാണ്‌ പദ്ധതിയിലുള്ളത്‌. സര്‍വകലാശാലയിലുള്ള അരുവി സംരക്ഷിക്കാനും പദ്ധതിയുണ്ട്‌.

യൂനിവേഴ്‌സിറ്റി സെമിനാര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ കെ.എന്‍.എ ഖാദര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വൈസ്‌ ചാന്‍സല്‍ എം. അബ്‌ദുല്‍ സലാം, പ്രോ വൈസ്‌ ചാന്‍സലര്‍ കെ. രവീന്ദ്രനാഥ്‌, രജിസ്‌ട്രാര്‍ ഡോ. ടി.എ അബ്‌ദുല്‍ മജീദ്‌, സിന്‍ഡിക്കേറ്റ്‌ അംഗം കള്ളിയില്‍ ഫിറോസ്‌, നിര്‍മിത കേന്ദ്ര വി.കെ ലക്ഷ്‌മണന്‍ നായര്‍, ചീഫ്‌ ടെക്‌നിക്കല്‍ ഓഫീസര്‍ ആര്‍. ജയന്‍, ടൂറിസം വകുപ്പ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ കെ.എ സുന്ദരന്‍, ഡി.ടി.പി.സി സെക്രട്ടറി വി.ഉമ്മര്‍ കോയ ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ നസീമ മേടത്തില്‍, എ.കെ അബ്‌ദുറഹ്‌മാന്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം പത്മിനി ടീച്ചര്‍, ഡി.ടി.പി.സി എക്‌സി. കമ്മിറ്റി അംഗങ്ങളായ എം.കെ മുഹ്‌സിന്‍, എ.കെ.എ നസീര്‍ എന്നിവര്‍ പങ്കെടുത്തു.