കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിനിക്ക് കാറിടിച്ച് പരിക്കേറ്റു

തേഞ്ഞിപ്പലം : കാലികറ്റ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിനിക്ക് കാറിടിച്ച് പരിക്ക്. സ്റ്റാറ്റിസ്റ്റിക്‌സ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി മണ്ണാര്‍ക്കാട് സ്വദേശിനി സഹീറ (22) യ്ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച പകല്‍ 12 ന് ലേഡീസ് ഹോസ്റ്റല്‍ പരിസരത്തുകൂടി നടന്നുപോകുമ്പോഴാണ് അപകടം. സാരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.