കോഴിക്കോട്‌ ട്രെയിനില്‍ നിന്നും 44 കുപ്പി മദ്യം പിടികൂടി

Untitled-1 copyകോഴിക്കോട്‌: ട്രെയിനില്‍ നിന്നും ഗോവന്‍ നിര്‍മ്മിത വിദേശ മദ്യം പിടികൂടി. നിസാമുദ്ദീനില്‍ നിന്നും എറണാകുളത്തേക്ക്‌ പോകുകയായിരുന്ന മംഗള എക്‌സ്‌പ്രസ്സില്‍ നിന്നാണ്‌ പോലീസ്‌ 44 കുപ്പി മദ്യം പിടിച്ചെടുത്തത്‌.

പുലര്‍ച്ചെ ട്രെയിനെത്തിയ സമയത്ത്‌ പതിവുള്ള പരിശോധനക്കിടയിലാണ്‌ സീറ്റിനടിയില്‍ ചാക്കില്‍ കെട്ടിവെച്ച മദ്യകുപ്പികള്‍ കണ്ടത്‌. ഉടന്‍ തന്നെ ആര്‍ പി എഫ്‌ സ്റ്റേഷനിലേക്ക്‌ മാറ്റി.

പിന്നീട്‌ തുടര്‍ നടപടികള്‍ക്ക്‌ ശേഷം മദ്യം എക്‌സൈസ്‌ വിഭാഗത്തിന്‌ കൈമാറി.