കോഴിക്കോട് അമ്മയും മൂന്ന് പെണ്‍മക്കളും ട്രെയിന്‍ തട്ടി മരിച്ചു

കോഴിക്കോട് : കോഴിക്കോട് യുവതിയേയും മൂന്നു പെണ്‍കുട്ടികളെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അമ്മയും മക്കളുമാണെന്നാണ് പ്രാഥമിക നിഗമനം. പുതിയങ്ങാടിക്ക് സമീപത്തെ പള്ളിക്കണ്ടി റയില്‍വേ ട്രാക്കിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

12 വയസില്‍ താഴെ പ്രായമുള്ളവരാണ് കുട്ടികള്‍. ആത്മഹത്യയാണോ അപകട മരണമാമേണാ എന്ന് വ്യക്തമായിട്ടില്ല. ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം.

രാവിലെ ആറരയോടെയാണ് മൃതദേഹങ്ങള്‍ കണ്ടത്. എലത്തൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.