ഉത്സവപറമ്പില്‍ വെച്ച്‌ ക്വട്ടേഷന്‍ സംഘത്തിന്റെ അടിയേറ്റ്‌ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു

Untitled-2 copyകോഴിക്കോട്‌: പൂര്‍വ്വ വൈരാഗ്യത്തെ തുടര്‍ന്ന്‌ ഒരു സംഘം ഉത്സവപറമ്പില്‍ നടത്തിയ ആക്രണത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. കക്കോടി മോരിക്കര ചെറിയാലവീട്ടില്‍ റിട്ട.പൊലീസ്‌ എസ്‌.ഐ ശ്രീധരന്‍ നായരുടെ മകന്‍ ശ്രീജിത്ത്‌(32) ആണ്‌ കൊല്ലപ്പെട്ടത്‌.

മാളിക്കടവ്‌ പാലത്തിനടുത്തെ കോഴിപറമ്പത്ത്‌ ഭഗവതിക്കാവിലെ ഉത്സവപ്പറമ്പില്‍ വെച്ചാണ്‌ ആക്രണം ഉണ്ടായത്‌. മര്‍ദ്ദനത്തിനെട ശ്രീജിത്തിന്റെ തലയ്‌ക്ക്‌ പട്ടികകൊണ്ട്‌ അടിയേറ്റതാണ്‌ മരണത്തിന്‌ കാരണമായതെന്ന്‌ പൊലീസ്‌ പറഞ്ഞു. ഞായറാഴിച രാത്രി 7 മണിയോടെയാണ്‌ സംഭവം നടന്നത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ എട്ടുപേരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. കരുവിശ്ശേരി, കുണ്ടൂപ്പറമ്പ്‌, എടക്കാട്‌, മൊകവൂര്‍ ഭാഗത്തുനിന്ന്‌ എത്തിയ ചിലരാണ്‌ അക്രണത്തിന്‌ പിന്നിലെന്ന്‌ സൂചനയുണ്ട്‌.

ശ്രീജിത്തിന്റെ മരണത്തെ തുടര്‍ന്ന്‌ ഉത്സവപ്പറമ്പില്‍ അര്‍ധരാത്രിവരെ സംഘര്‍ഷമുണ്ടായി. സമീപത്തെ ഒരു ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്റെ വീടിന്‌ നേരെയും ആക്രണമുണ്ടായി. കല്ലേറില്‍ പെലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ പരിക്കേറ്റു. കമ്മീഷണറുടെ ചുമതല വഹിക്കുന്ന ഡിസിപിഡി സാലി, അസി.കമ്മീഷണര്‍ ജോസി ചെറിയാന്‍, സി ഐ സന്തോഷ്‌്‌ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ്‌ സംഘം സ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്‌താണ്‌ സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്‌.

ആക്രണത്തിന്‌ പിന്നില്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരാണെന്ന്‌ സിപിഎം ആരോപിച്ചു. ശ്രീജിത്തിന്റെ കൊലപതാകത്തില്‍ പ്രതിഷേധിച്ച്‌ കക്കോടിയില്‍ തിങ്കളാഴ്‌ച രാവിലെ ആറുമതല്‍ വൈകീട്ട്‌ ആറുവരെ സിപിഎം ഹര്‍്‌ത്താലിന്‌ ആഹ്വാനം ചെയ്‌തു.