കോഴിക്കോട്‌ എട്ടും ആറും വയസ്സുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

Untitled-1 copyകോഴിക്കോട്‌: എട്ടും ആറും വയസ്സുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകനെ പോലീസ്‌ അറസ്റ്റു ചെയ്‌തു. കോഴിക്കോട്ടെ അണ്ടിക്കോട്‌ വി കെ റോഡിലുള്ള ഹയ്യാത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനായ കാടാമ്പുഴ പാറക്കുളം വീട്ടില്‍ ഷമീര്‍ അസ്‌ഹരി(30) യെയാണ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

മദ്രസയിലെ എട്ടുവയസ്സുകാരിയുടെ മാതാവാണ് എലത്തൂര്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതോടെ നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവെച്ചു. എലത്തൂര്‍ പോലീസെത്തി അറസ്റ്റ് രേഖപ്പെടുത്തി. അധ്യാപകന്‍ രണ്ടിലേറെ തവണ കുട്ടികളെ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന്‌ കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടികളെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്നാണ് പരാതി. പെണ്‍കുട്ടികള്‍ക്കെതിരെയുള്ള ലൈഗിക അതിക്രമങ്ങള്‍ തടയല്‍ നിയമം ഒമ്പത്, പത്ത് വകുപ്പുകള്‍ പ്രകാരമാണ് ഷമീര്‍ അസ്ഹരിക്കെതിരെ എലത്തൂര്‍ പോലീസ് കേസെടുത്തത്.