കോഴിക്കോട് താജ് ഗേറ്റ്‌വേയില്‍ പഴകിയ ഭക്ഷണം പിടികൂടി

കോഴിക്കോട്: കോഴിക്കോട് താജ് ഗേറ്റ്‌വേയില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തി. പഴകിയ ചോറും, പൂപ്പല്‍ പിടിച്ച ഡ്രൈഫ്രൂട്‌സുമാണ് പിടിച്ചെടുത്തത്.

ജില്ലാ സബ് ജഡ്ജ് ആര്‍ എല്‍ ബൈജു, അഡീഷണല്‍ ഡിഎംഒ ആശാലത, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ.ഗോപകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

ഇതെതുടര്‍ന്ന് ഹോട്ടലിന് ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കി. അതെസമയം ഉപേക്ഷിക്കാനായി മാറ്റിവെച്ചിരുന്ന സാധനങ്ങളാണ് പിടികൂടിയതെന്ന് താജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.