Section

malabari-logo-mobile

അനുവാദമില്ലാതെ പുറത്ത് പോയതായി ആരോപണം ;വിദ്യാർത്ഥികൾക്ക് മദ്രസാധ്യാപകന്റെ ക്രൂര മർദനം

HIGHLIGHTS : മുക്കം: മദ്രസയിൽ നിന്ന് അനുവാദമില്ലാതെ പുറത്ത് പോയതായി ആരോപിച്ച് വിദ്യാർത്ഥികൾക്ക് മദ്രസാധ്യാപകന്റെ ക്രൂര മർദനം. വാഴക്കാട് കണ്ണിയത്ത് ഉസ്താദ് ഇഫ്ളു...

TEACHERമുക്കം: മദ്രസയിൽ നിന്ന് അനുവാദമില്ലാതെ പുറത്ത് പോയതായി ആരോപിച്ച് വിദ്യാർത്ഥികൾക്ക് മദ്രസാധ്യാപകന്റെ ക്രൂര മർദനം. വാഴക്കാട് കണ്ണിയത്ത് ഉസ്താദ് ഇഫ്ളുൽ ഖുർആൻ മതപഠന സ്ഥാപനത്തിലെ വിദ്യാർത്ഥികളാണ് മർദ്ദനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് സ്വദേശിയായ ഫസലുറഹ്മാൻ എന്ന അധ്യാപകനെതിരെയാണ് പരാതി ഉയർന്നത്.വിദ്യാർത്ഥികളായ റാഷിദ് (12) ഇർഫാദ് (12) ഹിമാലുദ്ധീൻ എന്നിവർക്കാണ് ക്രൂരമായ മർദ്ദനമേറ്റത്. വടികൊണ്ടുളള മർദനത്തിൽ വിദ്യാർത്ഥികളുടെ മുഖം ,തല, പുറം ,കാല് തുടങ്ങി ശരീരമാസകലം വലിയ പാടുകളാണുള്ളത്.

ഡിഫ്തീരിയ പ്രതിരോധ കുത്തിവെപ്പിനായി വിദ്യാർത്ഥികളെ വാഴക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോഴാണ് മർദ്ദന വിവരം പുറത്തറിയുന്നത്. കുത്തിവെക്കാനൊരുങ്ങുമ്പോൾ റാഷിദിന്റെ ദേഹത്തെ പാട് പരിശോധിച്ച ഡൂട്ടി നഴ്സ് ഉടൻ ഡോക്ടെർ മുഹമ്മദ് അമീനെ  വിവരമറിയിക്കുകയായിരുന്നു. ഡോക്ടർ പരിശോധിച്ചപ്പോൾ പരിക്ക് ഗുരുതരമാണന്ന് കണ്ടത്തി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. * തുടർന്ന് വാഴക്കാട് പോലീസിലും ചൈൽഡ് ലൈനിലും വിവരമറിയിക്കുകയായിരുന്നു. വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച അധ്യാപകനെതിരെ നാട്ടുകാരും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്. ഡോക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാഴക്കാട്  പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!