Section

malabari-logo-mobile

മിഠായിത്തെരുവില്‍ ബാബുബായ് വീണ്ടും പാടി

HIGHLIGHTS : പോലീസ് വിലക്കിയ തെരുവിൽ ബാബു ഭായ് വീണ്ടും പാടി. ഒപ്പം ഐക്യദാർഢ്യവുമായെത്തിയ നുറുകണക്കിന് മനുഷ്യരും. സഫ്ദർ ഹാഷ്മി നാട്യസംഘം സംഘടിപ്പിച്ച പ്രതിഷേധം ത...

പോലീസ് വിലക്കിയ തെരുവിൽ ബാബു ഭായ് വീണ്ടും പാടി. ഒപ്പം ഐക്യദാർഢ്യവുമായെത്തിയ നുറുകണക്കിന് മനുഷ്യരും. സഫ്ദർ ഹാഷ്മി നാട്യസംഘം സംഘടിപ്പിച്ച പ്രതിഷേധം തെരുവിന്റെ സർഗാത്മകതയുടെ വീണ്ടെടുക്കലായി.

കോഴിക്കോടിന്റെ തെരുവ് ഗായകൻ ബാബു ഭായ് ഇനി പാടേണ്ടെന്ന പോലീസ് തീരുമാനത്തിനെതിരെ നഗരം സർഗാത്മകമായി പ്രതിഷേധിച്ചു. മിഠായിത്തെരുവിൽ ദേശത്തിന്റെ കഥാകാരനെ സാക്ഷിയാക്കി ബാബു ഭായ് വീണ്ടും പാടി.

sameeksha-malabarinews

സഫ്ദർ ഹാഷ്മി നാട്യസംഘത്തിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് പേർ പ്രതിഷേധത്തിൻ പങ്കെടുത്തു.

കഴിഞ്ഞദിവസമാണ് തെരുവിന്റെ പാട്ടുകാരനായ ബാബുശങ്കറിന് നഗരത്തില്‍ പാടുന്നതിന് പോലീസ് വിലക്കേര്‍പ്പെടുത്തിയത്. ഇതെതുടര്‍ന്ന് ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. എന്നാല്‍ കോഴിക്കോട് കലക്ടര്‍ ബാബുവിന് തെരുവില്‍ പാടന്‍ അനുമതി നല്‍കിയിരുന്നു.

കോഴിക്കോട്ടെ തെരുവിന്റെ പാട്ടുകാരന് നഗരത്തില്‍ പാടാന്‍ പോലീസിന്റെ വിലക്ക്

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!