കോഴിക്കോട്‌ മഞ്ഞപ്പിത്തം പടരുന്നു

Untitled-2 copyകോഴിക്കോട്‌: ജില്ലയില്‍ മഞ്ഞപിത്തം പടര്‍ന്നു പിടിക്കുന്നു. കടകളിലും വിവാഹ സല്‍ക്കാരങ്ങളിലും വിളമ്പുന്ന ശീതളപാനീയങ്ങള്‍ക്കുപയോഗിക്കുന്ന ഐസും വെള്ളവുമാണ്‌ മഞ്ഞപ്പിത്തം പടരാന്‍ പ്രധാന കാരണമെന്നാണ്‌ ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ പറയുന്നത്‌. മീന്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഭക്ഷ്യയോഗ്യമല്ലാത്ത ഐസ്‌ ശീതളപാനീയത്തില്‍ ഉപയോഗിക്കുന്നുണ്ട്‌.

വളരെ നാളായി ഉപയോഗിക്കാതെ കിടക്കുന്ന ശുദ്ധമാക്കാത്ത കിണറിലെയും, തോട്ടിലെയും കുളത്തിലെയും വെള്ളം ഭക്ഷണം തയ്യാറാക്കാനായി യാതൊരു കാരണവശാലും ഉപയോഗിക്കരുതെന്നും ആഹാരം കഴിക്കുന്നതിന്‌ മുമ്പും മലമൂത്ര വിസര്‍ജനത്തിന്‌ ശേഷവും കൈകള്‍ സോപ്പിട്ട്‌ കഴുകണമെന്നും ഡിഎംഒ അറിയിച്ചു.

ജില്ലയിലെ വിവധ ഭാഗങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്നത്‌ ജനങ്ങളെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്‌.