Section

malabari-logo-mobile

നാലുപേര്‍ക്ക്‌ പുതുജീവനേകി സ്‌നേഹമോള്‍ യാത്രയായി

HIGHLIGHTS : കോഴിക്കോട്‌: മസ്‌തിഷ്‌കാഘാതത്തെത്തുടര്‍ന്ന്‌ മരിച്ച ഒമ്പതുവയസ്സുകാരിയലൂടെ ജീവന്‍ പുതുജീവനേകിയത്‌ നാല്‌ പേര്‍ക്ക്‌. വെള്ളിമാട്‌കുന്ന്‌ പഴുക്കാളിയില്‍

snehafinalകോഴിക്കോട്‌: മസ്‌തിഷ്‌കാഘാതത്തെത്തുടര്‍ന്ന്‌ മരിച്ച ഒമ്പതുവയസ്സുകാരിയലൂടെ ജീവന്‍ പുതുജീവനേകിയത്‌ നാല്‌ പേര്‍ക്ക്‌. വെള്ളിമാട്‌കുന്ന്‌ പഴുക്കാളിയില്‍ റെജി വര്‍ഗീസിന്റെ മകള്‍ സ്‌നേഹ സൂസന്‍ റെജിയുടെ അവയവങ്ങളാണ്‌ ദാനം ചെയ്‌തത്‌.

ചേവരമ്പലം സെന്റ്‌ മേരീസ്‌ പബ്ലിക്‌ സ്‌കൂളിലെ മൂന്നാംക്ലാസ്‌ വിദ്യാര്‍ത്ഥിയായ സ്‌നേഹയ്‌ക്ക്‌ വ്യാഴാഴ്‌ച രാത്രിയാണ്‌ പെട്ടെന്ന്‌ മസ്‌തിഷ്‌കാഘാതം സംഭവിച്ചത്‌. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെള്ളിയാഴ്‌ച രാവിലെ മരിച്ചു. ഇന്ത്യ കാമ്പസ്‌ ക്രൂസേഡ്‌ ഫര്‍ ക്രൈസ്റ്റ്‌ സുവിശേഷ സംഘടനയുടെ ജില്ലാ ഡയറക്ടറായ സ്‌നേഹയുടെ പിതാവ്‌ റെജി വര്‍ഗീസും മാതാവ്‌ ബെറ്റിസിയും മകളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

sameeksha-malabarinews

സ്‌നേഹയുടെ ഇരുവൃക്കകളും ബേബി മെമ്മോറിയല്‍ ആസ്‌പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 57 കാരനാണ്‌ നല്‍കിയത്‌. കണ്ണൂകള്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലും കരള്‍ ലേക്ഷോര്‍ ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്നവര്‍ക്ക്‌ നല്‍കി.

സ്റ്റീവ്‌ റെജിയാണ്‌ സ്‌നേഹയുടെ ഏക സഹോദരന്‍. ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ രണ്ട്‌ വീട്ടില്‍ നടക്കുന്ന ശുശ്രൂഷയ്‌ക്ക്‌ശേഷം വൈകീട്ട്‌ നാലിന്‌ വെസ്‌റ്റ്‌ഹില്‍ സെന്റ്‌ മേരീസ്‌ ഇംഗ്ലീഷ്‌ പള്ളി സെമിത്തേരിയിലാണ്‌ ശവസംസ്‌കാരം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!