Section

malabari-logo-mobile

15 മുതല്‍ സംസ്ഥാനത്ത് കടകള്‍ അടച്ചിടും

HIGHLIGHTS : കോഴിക്കോട്: 15ാം തിയ്യതി മുതല്‍ സംസ്ഥാനത്ത് കടകള്‍ അടച്ചിടും. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിക്കുകയും പകരം സംവിധാനം ഏര്‍പ്പെടുത്...

കോഴിക്കോട്: 15ാം തിയ്യതി മുതല്‍ സംസ്ഥാനത്ത് കടകള്‍ അടച്ചിടും. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിക്കുകയും പകരം സംവിധാനം ഏര്‍പ്പെടുത്താതിരിക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാമ് ഒരു വിഭാഗം വ്യാപാരികള്‍ ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് അനിശ്ചിതകാല കടയടക്കല്‍ സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.

വ്യാപാരമേഖല ദിവസങ്ങളായി നിശ്ചലമാണ്. പുതിയ നോട്ടുകള്‍ ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ നടപടി ഇതുവരെ ഫലം കണ്ടിട്ടില്ല. ചില്ലറ ഇല്ലാത്തതിനാല്‍ കച്ചവടക്കാര്‍ ഉപഭോക്താക്കളുമായി വഴക്കിടേണ്ട അവസ്ഥയാണ്.

sameeksha-malabarinews

ആഴ്ചയില്‍ ഒരിക്കല്‍ മൊത്ത വ്യാപാരികളില്‍നിന്ന് ചരക്കുകള്‍ വാങ്ങി കച്ചവടംചെയ്യുന്നവരാണ് സംസ്ഥാനത്തെ ഭൂരിഭാഗം കച്ചവടക്കാരും. മുന്‍കൂര്‍ നികുതി അടച്ച് സാധനങ്ങള്‍ കൊണ്ടുവരാന്‍ ബാങ്കുകള്‍ പണം സ്വീകരിക്കുന്നില്ല. പല ലൈസന്‍സ് ഫീസുകളും ഈ മാസം 15നകം അടയ്ക്കണം. നോട്ടുകള്‍ ഇല്ലാത്തതുകൊണ്ടും കച്ചവടരംഗത്തെ മാന്ദ്യംകൊണ്ടും പണം അടയ്ക്കാനാവാത്ത അവസ്ഥയാണ്.

ഇനി പ്രശ്നം പരിഹരിക്കപ്പെട്ടശേഷം മാത്രമേ കടകള്‍ തുറക്കൂ. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!