കോഴിക്കോട് കടവരാന്തയില്‍ ഒരാള്‍ വെടിയേറ്റ് മരിച്ച നിലയില്‍

കോഴിക്കോട് :തൊട്ടില്‍പ്പാലത്ത് കടവരാന്തയില്‍ ഒരാളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മഠത്തില്‍ സഖറിയ(40) ആണ് മരിച്ചത്. മൃതദേഹത്തിന് സമീപത്തുനിന്ന് തോക്കും കണ്ടെത്തിയിട്ടുണ്ട്.

കിടക്കുന്നത് കണ്ട് നാട്ടുകാര്‍ നോക്കിയപ്പോഴാണ് വെടിയേറ്റ് മരിച്ച് കിടക്കുകയാണെന്ന് മനസിലായത്. പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സഖറിയ അവിവാഹിതനാണ്.