കോഴിക്കോട് പെണ്‍വാണിഭം;ഇടനിലക്കാരി അറസ്റ്റില്‍

കോഴിക്കോട്: പെരുവണ്ണാമുഴിയിലെ സ്‌കൂള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ സംഘത്തിലെ ഇടനിലക്കാരി സറീന അറസ്റ്റില്‍. പെരുവണ്ണാമുഴി പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസമാണ് സ്‌കൂള്‍ കേന്ദ്രീകരിച്ച് നടക്കുന്ന സെക്‌സ് റാക്കറ്റിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. ഒരു സ്ത്രീയടക്കം പത്തംഗ സംഘമാണ് ഇതിനു പിന്നില്‍. സംഘത്തിലെ സ്ത്രീയായ ഇടനിലക്കാരി പന്തിരിക്കര സ്വദേശിനി സെറീനയാണ് പോലീസ് പിടിയിലായത്.

ഈ സംഘത്തിന്റെ പിടിയിലായ ഒരു പത്താം ക്ലാസുകാരി ഒന്നരമാസം മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു. ഇതെ സ്‌കൂളിലെ മറ്റൊരു കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ സ്‌കൂള്‍ കേന്ദ്രീകരിച്ചു നടക്കുന്ന ഞെട്ടിക്കുന്ന സെക്‌സ് റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.

കോഴിക്കോട്ട് സകൂള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം പത്താംക്ലാസ്സുകരി ആത്മഹത്യ ചെയതു