കോഴിക്കോട് സ്‌കൂള്‍ പാചകപ്പുരയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു

കോഴിക്കോട്: മുക്കത്ത് സ്‌കൂള്‍ പാചകപ്പുരയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. തൊണ്ടിമ്മല്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലാണ് അപകടം സംഭവിച്ചത്. അപകടം സംഭവിച്ച ഉടനെ പാചകപ്പുരക്ക് തൊട്ടടുത്തുള്ള ക്ലാസ്മുറിയില്‍ നിന്നും കുട്ടികള്‍ ഓടിരക്ഷപ്പെട്ടതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല.