Section

malabari-logo-mobile

മൂന്നു മിനിറ്റിനകം മത്സരഫലം അറിയിച്ച്‌ ഐടി @ സ്‌കൂള്‍ താരമാകുന്നു

HIGHLIGHTS :  കോഴിക്കോട്‌ : ‘അമ്മേ എന്റെ പരിപാടി എങ്ങനെയുണ്ടായിരുന്നു’.കലോത്സവവേദി ഇറങ്ങുന്ന ഓരോ മത്സരാര്‍ഥിയും മാതാപിതാക്കളോട്‌ ചോദിക്കുന്ന ചോദ്യമാ...

youth festival കോഴിക്കോട്‌ : ‘അമ്മേ എന്റെ പരിപാടി എങ്ങനെയുണ്ടായിരുന്നു’.കലോത്സവവേദി ഇറങ്ങുന്ന ഓരോ മത്സരാര്‍ഥിയും മാതാപിതാക്കളോട്‌ ചോദിക്കുന്ന ചോദ്യമാണിത്‌.മത്സരത്തട്ടിലേറിയാല്‍ താളം പിഴച്ചോ എന്നു പോലും അറിയാത്ത ആശങ്കയ്‌ക്ക്‌ ഉത്തരമേകുകയാണ്‌ ഐടി @ സ്‌കൂള്‍. പരിപാടി കഴിഞ്ഞാലുടന്‍തന്നെ അവരവര്‍ അവതരിപ്പിച്ച പരിപാടി വീഡിയോ ഓണ്‍ ഡിമാന്റിലൂടെ ലഭ്യമാക്കിയാണ്‌ ഐടി @ സ്‌കൂള്‍ മാതൃകയാവുന്നത്‌.

കലോത്സവവേദിയില്‍ മത്സരങ്ങള്‍ കഴിഞ്ഞ്‌ വിധിയ്‌ക്കായി മണിക്കൂറുകള്‍ കാത്തിരിക്കേണ്ട അവസ്ഥയും ചരിത്രത്തിന്‌ വഴി മാറി.മത്സരം കഴിഞ്ഞ്‌ മൂന്നു മിനിറ്റിനുള്ളില്‍ മത്സരഫലങ്ങള്‍ അറിയിച്ച്‌്‌ ജനശ്രദ്ധ നേടാന്‍ ഐടി @ സ്‌കൂളിനായി. ചെസ്റ്റ്‌ നമ്പരുകളിലൂടെ മാത്രം അറിഞ്ഞ മത്സരഫലങ്ങല്‍ ഡീകോഡ്‌ ചെയ്‌തെടുക്കാനും ഓരോ വിധികര്‍ത്താവും നല്‌കുന്ന പോയിന്റുകള്‍ കൃത്യമായി കണക്കാക്കി സ്ഥാനം നിശ്ചയിക്കാനും ഇവര്‍ ആവിഷ്‌കരിച്ച സാങ്കേതികത സഹായിക്കും.10 വേദികളില്‍ വെബ്‌കാസ്റ്റിങ്‌ സംവിധാനം, മത്സരഫലങ്ങള്‍, പ്രോഗ്രാം നടന്നുകൊണ്ടിരിക്കുന്ന സമയം, അവസാനിക്കേണ്ടുന്ന സമയം,മത്സരിക്കേണ്ട ചെസ്റ്റ്‌ നമ്പറുകള്‍, അടുത്തതായി നടക്കേണ്ട മത്സരങ്ങള്‍, വേദിയുടെ വിവരങ്ങള്‍ എന്നിവയും ഐടി @ സ്‌കൂളിന്റെ keralaschoolkalolsavam.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും,

sameeksha-malabarinews

പുത്തന്‍ തലമുറയ്‌്‌ക്കായി എല്ലാ വേദികളിലും വൈഫൈ സോണും ഒരുക്കിയിട്ടുണ്ട്‌. ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പേരും ഫോണ്‍നമ്പറും ഇമെയില്‍ വിലാസവും നല്‌കുകയാണെങ്കില്‍ തത്സമയം മത്സര ഇനങ്ങള്‍ അറിയിക്കാനും സംവിധാനമുണ്ട്‌. മൊബൈല്‍ .നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്‌ വണ്‍ടൈം പാസ്‌വേര്‍ഡ്‌ ലഭിക്കും. മത്സരത്തിന്റെ ഫലവും മറ്റ്‌ വിശദാംശങ്ങളും എസ്‌.എം.എസ്‌. വഴി ലഭ്യമാകും. സ്‌കൂളുകളിലെ ഐ.ടി. ക്ലബ്ബുകളിലെ കുട്ടികള്‍ക്കാണ്‌ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ചുമതല. കലോത്സവം ലൈവ്‌ ‘ എന്ന പേരില്‍ . ഫേസ്‌ബുക്ക്‌ പേജും ഐടി @കസ്‌കൂളിന്റേതായുണ്ട്‌. കലോത്സവനഗരിയിലെ പത്ത്‌ വേദികളിലെ പരിപാടികള്‍ പൂര്‍ണമായും ശീതീകരിച്ച മുറിയിലിരുന്ന്‌ തത്സമയം കാണുതിനും വിശകലനം ചെയ്യുന്നതിനും ഓള്‍ ഇന്‍ വണ്‍ സെന്ററില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്‌. താല്‌പര്യമുള്ള വേദികള്‍ സെലക്‌ട്‌ ചെയ്‌താല്‍ ഇഷ്‌ടം പോലെ കാണാനാകും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!