Section

malabari-logo-mobile

കോഴിക്കോട് മിഠായിത്തെരുവിലെ തീപിടുത്തം; വ്യാപക പരിശോധന: തൊണ്ണൂറോളം കടകള്‍ക്ക് നോട്ടീസ്

HIGHLIGHTS : കോഴിക്കോട്: മിഠായിത്തെരുവില്‍ ഇടയ്ക്കിടെയുണ്ടാകുന്ന തീപിടുത്തത്തെ തുടര്‍ന്ന് വ്യാപക പരിശോധന. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടന്ന സംയുക്ത പരിശോധ...

കോഴിക്കോട്: മിഠായിത്തെരുവില്‍ ഇടയ്ക്കിടെയുണ്ടാകുന്ന തീപിടുത്തത്തെ തുടര്‍ന്ന് വ്യാപക പരിശോധന. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടന്ന സംയുക്ത പരിശോധനയില്‍ തൊണ്ണൂറോളം കടകള്‍ക്ക് അധികൃതര്‍ നോട്ടീസ് നല്‍കി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന പരിശോധനയില്‍ മിഠായിത്തെരുവ്, കോയന്‍കോ ബസാര്‍, ഓയാസിസ് കോംപ്ളക്സ്, അനക്സ് ബില്‍ഡിങ് എന്നിവിടങ്ങളിലെ 250ഓളം കടകളിലാണ് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം, റവന്യൂ, നഗരാസൂത്രണം, സിവില്‍ എന്‍ജിനീയറിങ്, അഗ്നിശമനസേനാ വിഭാഗം, പൊലീസ്, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് എന്നീ വിഭാഗങ്ങള്‍ സംയുക്തമായി പരിശോധന നടത്തിയത്.

മരിച്ച ആളുകളുടെ ലൈസന്‍സില്‍ വരെ കടകള്‍ നടത്തുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. പലരും ലൈസന്‍സ് ചട്ടങ്ങള്‍ പാലിക്കുന്നില്ല. ലൈസന്‍സില്‍ പറയുന്ന വ്യപാരമല്ല പലരും നടത്തുന്നത്. ലൈസന്‍സ് ഉള്‍പ്പെടെയുള്ള രേഖകളുടെ ഒറിജനല്‍ സൂക്ഷിക്കുന്നില്ല. പല കടകളും കേസിലാണ്. കേസ് നിലനില്‍ക്കുന്നതിനാല്‍ ഇവയുടെ ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ല. ഇവിടങ്ങളിലും വ്യാപാരം നടക്കുന്നുണ്ട്. നടപ്പാതകള്‍ കൈയേറിയുള്ള കച്ചവടവും വ്യാപകമാണ്. മിക്കയിടത്തും കടകളുടെ പ്രദര്‍ശന ബോര്‍ഡുകള്‍ കടകള്‍ക്ക് പുറത്താണ് സ്ഥാപിച്ചിട്ടുള്ളത്. കടകളുടെ ഗോവണിയിലൂടെ പ്രവേശിക്കാനാവത്ത വിധം സ്റ്റോക്ക് നിക്ഷേപിച്ചിട്ടുണ്ട്. അഗ്നിശമന സംവിധാനങ്ങള്‍ സൂക്ഷിക്കുന്നില്ല. വലിയ കടകളില്‍പോലും ഫയര്‍ എക്സ്റ്റിങ്ഗ്വിഷറുകള്‍ സ്ഥാപിച്ചിട്ടില്ല. ഉള്ളവ പലതും പ്രവര്‍ത്തനക്ഷമമല്ല. മാലിന്യങ്ങള്‍ അശ്രദ്ധമായാണ് നിക്ഷേപിക്കുന്നത്. ഇത് തീപിടിത്ത സാധ്യത വര്‍ധിപ്പിക്കുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
തീപിടിത്തത്തെ തുടര്‍ന്ന് കോര്‍പറേഷന്റെ നേതൃത്വത്തില്‍ നൂറോളം കടകളില്‍ അടിയന്തര പരിശോധന നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക റിപ്പോര്‍ട്ടും കലക്ടര്‍ക്ക് സമര്‍പ്പിച്ചു. തുടര്‍ന്ന് കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വ്യപാരികളുടെ യോഗത്തില്‍ ഈ മാസം 25നകം കടകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ആദ്യഘട്ട പരിശോധന നടന്നത്. പരിശോധന വെള്ളിയാഴ്ച വരെ തുടരും.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!