കോഴിക്കോട്‌ പ്രഥമ ബംഗ്ലാദേശ്‌ പീഡനക്കേസ്‌; 3 പേര്‍ക്ക്‌ തടവും പിഴയും

Untitled-1 copy കോഴിക്കോട്‌: എരഞ്ഞിപ്പാലം ഫ്ളാറ്റില്‍ ബംഗ്ളാദേശ് യുവതി പീഡനത്തിന് ഇരയായ കേസില്‍ മൂന്ന് പേരെ കോടതി തടവിന് ശിക്ഷിച്ചു. മാറാട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞത്. കോഴിക്കോട്‌ പ്രഥമ ബംഗ്ലാദേശ് പീഡനക്കേസിലാണ് കേസിലെ ഒന്നാം പ്രതി തൃക്കരിപ്പൂര്‍ ഉദിരൂര്‍ അഞ്ചില്ലത്ത് ബദായില്‍ എ.ബി. നൗഫലിന് എട്ട് വര്‍ഷം തടവും 50000 രൂപ പിഴയുമാണ് ശിക്ഷ രണ്ടാം പ്രതി  വയനാട് മുട്ടില്‍ പുതിയപുരയില്‍ ബാവക്ക എന്ന സുഹൈല്‍ തങ്ങളെ അഞ്ച് വര്‍ഷം തടവിനും 25000 രൂപ പിഴക്കും ശിക്ഷിച്ചു. മൂന്നാ പ്രതിയുടെ സുഹൈലിന്‍റെ ഭാര്യയുമായ വയനാട് സുഗന്ധഗിരി പ്ലാന്‍റേഷന്‍ അംബിക എന്ന സാജിതയെ മൂന്ന് വര്‍ഷം തടവിനും 25000 രൂപ പിഴക്കുമാണ് ശിക്ഷിച്ചത്.  എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടത്.

നാലും മുതല്‍ എട്ടുവരെ പ്രതികളായ കര്‍ണാടക വീരാജ്പേട്ട കന്നടിയാന്‍റെ വീട്ടില്‍ സിദ്ദീഖ്, കൊണ്ടോട്ടി കെ.പി ഹൗസില്‍ പള്ളിയങ്ങാടിതൊടി അബ്ദുല്‍കരീം  കാപ്പാട് പീടിയക്കല്‍ റിയാസ് ഫാറൂഖ് കോളജ് കോടമ്പുഴ നാണിയേടത്ത് അബ്ദുറഹ്മാന്‍, ഓര്‍ക്കാട്ടേരി കുറിഞ്ഞാലിയോട് താമസിക്കുന്ന കൊടുവള്ളി വലിയപറമ്പ് തുവകുന്നുമ്മല്‍ ടി.കെ. മൊയ്തു  എന്നിവരെ കോടതി വെറുതെവിട്ടു.

മേയ് 28ന് എരഞ്ഞിപ്പാലത്തെ ഫ്ളാറ്റില്‍ യുവതി പീഡനത്തിനിരയായെന്നും അവിടെനിന്ന് രക്ഷപ്പെട്ട് പീഡനവിവരം പൊലീസില്‍ അറിയിച്ചെന്നുമാണ് കേസ്. ഒമ്പതു ദിവസം തുടര്‍ച്ചയായി പീഡിപ്പിച്ചുവെന്ന് മൊഴി. എരഞ്ഞിപ്പാലത്തെ ഫ്ളാറ്റില്‍ വെച്ച് ദിവസം രണ്ടു പേര്‍ വീതം ഒമ്പതു ദിവസം തുടര്‍ച്ചയായി തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും അതില്‍ ഡോക്ടര്‍മാരും അഭിഭാഷകരും പൊലീസുകാരുമുണ്ടായിരുന്നുവെന്നും പീഡനത്തിനിരയായ പെണ്‍കുട്ടി കോടതിയില്‍ നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു.

 

ബംഗ്ലാദേശില്‍ നിന്നും കൊല്‍ക്കൊത്തയിലെത്തിയ യുവതിയെ പ്രതികള്‍ ജോലിതരാമെന്ന് പ്രലോഭിപ്പിച്ച് കോഴിക്കോട്ടെത്തിച്ച് പീഡിപ്പിക്കുകയും ലൈംഗിക വ്യാപാരത്തിന് ഉപയോഗിക്കുകയും ചെയ്തുവെന്നാണ് കേസ്. കോഴിക്കോട് മഹിളാമന്ദിരത്തില്‍ കഴിയവെ ചിത്രങ്ങളും കവിതകളും രചിച്ച് ഇരയാക്കപ്പെട്ട ബംഗ്ലാദേശി യുവതി ആയിശ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ബംഗ്ലാദേശിലേക്ക് തിരിച്ചുപോയ ആയിശ ഇപ്പോള്‍ അവിടെ പീഡനത്തിനിരയാക്കപ്പെടുന്നവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയാണ്.