കോഴിക്കോട്‌ ബൈപ്പാസില്‍ അറപ്പുഴ പാലത്തിന്റെ ടോള്‍പിരിവ്‌ നിര്‍ത്തി

hqdefaultരാമനാട്ടുകര: കോഴിക്കോട്‌ രാമനാട്ടുകര ബൈപ്പാസില്‍ അറപ്പുഴ പാലത്തിന്‌ വര്‍ഷങ്ങളായുള്ള ടോള്‍ ഫീ ചൊവ്വാഴ്‌ച മുതല്‍ നിര്‍ത്തലാക്കി. പാലം നിര്‍മ്മിക്കാനാവിശ്യമായ തുകയെക്കാളും ടോള്‍ ഫീ ലഭിച്ച ഈ പാലത്തിലെ ടോള്‍ ഫീ നിര്‍ത്തലാക്കിക്കൊണ്ടുള്ള ഉത്തരവ്‌ തിങ്കളാഴ്‌ച അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു.പൊതുമരാമത്ത്‌ വകുപ്പിന്റേതാണ്‌ ഉത്തരവ്‌.

2002 ജൂണ്‍ ആറാം തിയ്യതി മുതലാണ്‌ ഈ പാലത്തിന്‌ ടോള്‍ ഈടാക്കിതുടങ്ങിയത്‌ ആദ്യം ദേശീയപാത അതോറിറ്റി നേരിട്ടായിരുന്നു പിരിവ്‌ നടത്തിയിരുന്നതെങ്കില്‍ പിന്നീട്‌ അത്‌ സ്വകാരിയ വ്യക്തികള്‍ക്ക്‌ ലേലത്തിലൂടെ നല്‍കി.

13.26 കോടി രൂപ ചിലവ്‌ വന്ന ഈ പാലത്തിന്‌ 18.50 കോടി രൂപയാണ്‌ ടോള്‍ ഇനത്തില്‍ പിരിച്ചെടുത്തത്‌. ചിലവായ തുക കണ്ടെത്തിയിട്ടും ടോള്‍പിരിവ്‌ തുടരുന്നതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. ഇതോടെയാണ്‌ പൊതുമരാമത്ത്‌ വകുപ്പ്‌ വിഷയത്തിലിടപെടുന്നത്‌..

കോഴിക്കോട്‌ മലപ്പുറം ജില്ലയുടെ അതിര്‍ത്തിയില്‍ ചാലിയാര്‍ പുഴക്കു കുറുകയൊണ്‌ അറപ്പുഴം പാലം നിര്‍മ്മിച്ചിരിക്കുന്നത്‌. ഗതാഗതക്കുരിക്കില്‍പ്പെടാതെ കോഴിക്കോട്‌ നഗരത്തിലേക്കും വടക്കോട്ടും സഞ്ചരിക്കാന്‍ കഴിയുമെന്നതിനാല്‍ ദിവസേനെ പതിനായിരിക്കണക്കിന്‌ വാഹനങ്ങളാണ്‌ ഇതുവഴി കടന്നുപോകുന്നത്‌.