രാമനാട്ടുകര ബൈപാസില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു

കോഴിക്കോട്: രാമനാട്ടുകര വെങ്ങളം ബൈപ്പാസില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു. ടാങ്കര്‍ കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മംഗലാപുരത്തുനിന്ന് ചേളാരിയിലെ ബോട്ടലിങ് പ്ലാന്റിലേക്ക് പോവുകയായിരുന്ന ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അപകടത്തില്‍ വാതകച്ചേര്‍ച്ച ഉണ്ടാകാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കുകയായിരുന്നു.

തലകീഴായി മറിഞ്ഞ ടാങ്കര്‍ ക്രെയിന്‍ ഉപയോഗിച്ചാണ് ഉയര്‍ത്തിയത്. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും നിസ്സാരമായി പരിക്കേറ്റു.