കോഴിക്കോട് ജില്ലാ ജയിലില്‍ മൊബൈല്‍ ഫോണ്‍ സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെടുത്തു.

calicut-jail1കോഴിക്കോട് : കോഴിക്കോട് ജില്ലാജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. സെപ്റ്റിക് ടാങ്കിന്റെ പൈപ്പില്‍ നിന്നാണ് ഫോണ്‍ കണ്ടെടുത്തത്. പൈപ്പിന് തടസ്സം നേരിട്ടതിനെ തുടര്‍ന്ന് ഇത് വൃത്തിയാക്കുന്നതിനിടയിലാണ് ഫോണ്‍ കണ്ടെത്തിയത്.

ബാറ്ററിയും സിം കാര്‍ഡുമില്ലാത്ത നോക്കിയയുടെ 101 മോഡല്‍ മൊബൈല്‍ ഫോണാണ് കണ്ടെടുത്തത്. ഫോണ്‍ ജയില്‍ അധികൃതര്‍ പോലീസിന് കൈമാറിയിട്ടുണ്ട്.

ടിപി ചന്ദ്രശേഖരന്‍ വധകേസില്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍ മൊബൈലും ഫേസ് ബുക്കും ഉപയോഗിച്ചത് ഏറെ വിവാദമായിരന്നു. ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ ആദ്യമൊന്നും കണ്ടെത്താന്‍ ആയില്ലെങ്കിലും പിന്നീട് നടത്തിയ വിശദമായ പരിശോധനയില്‍ മൊബൈല്‍ കവറുകളും ചാര്‍ജറുകളും കണ്ടെത്തിയിരുന്നു. അതേ സമയം മൊബൈല്‍ ഫോണ്‍ ടിപി വധകേസിലെ പ്രതികള്‍ ഉപയോഗിച്ചതാണോ എന്ന് പോലീസ് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.