കാമുകനൊപ്പം ഒളിച്ചോടിയ കോഴിക്കോടുകാരി എംബിബിഎസ്‌ വിദ്യാര്‍ത്ഥിനി പിടിയില്‍

കോഴിക്കോട്‌: കാമുകനൊപ്പം ഒളിച്ചോടിയ കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലെ അവസാനവര്‍ഷ എംബിബിഎസ്‌ വിദ്യാര്‍ത്ഥിനിയെയും കാമുകനെയും പിടികൂടി. കഴിഞ്ഞദിവസം മട്ടാഞ്ചേരിയില്‍ വെച്ചാണ്‌ മട്ടാഞ്ചേരി സ്വദേശിനിയായ യുവതിയയെും കാമുകനെയും മെഡിക്കല്‍ കോളേജ്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌. മകളെ കാണാനില്ലെന്ന പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ്‌ യുവതിയെ കാമുകന്റെ മട്ടാഞ്ചേരിയിലെ വീട്ടില്‍ നിന്ന്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

സ്വന്തം ഇഷ്ടപ്രകാരമാണ്‌ കാമുകനൊപ്പം പോയതെന്ന്‌ പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കി. ഇരുവരും പ്ലസ്‌ടു പഠനകാലം തൊട്ട്‌ പ്രണയത്തിലായിരുന്നത്രെ. കാമുകന്‍ മട്ടാഞ്ചേരിയില്‍ ചെരുപ്പുകടയില്‍ ജോലി ചെയ്യുകയാണ്‌. ഇവരെ കുന്ദമംഗം കോടതിയില്‍ ഹാജരാക്കി.