മുക്കത്ത്‌ വന്‍ സ്‌ഫോടക ശേഖരവുമായി രണ്ടുപേര്‍ പിടിയില്‍

Untitled-1 copyകോഴിക്കോട്‌: മുക്കത്ത്‌ വന്‍ സ്‌ഫോടക ശേഖരവുമായി രണ്ടുപേര്‍ പിടിയിലായി. 40 കിലോ വെടിമരുന്ന്‌, 400 ജലാറ്റിന്‍ സ്റ്റിക്‌, തിരകള്‍ എന്നിവയാണ്‌ പിടിച്ചെടുത്തത്‌. ഇന്നു പുലര്‍ച്ചെ നാലരയോടെയാണ്‌ കെ എല്‍ 25 ബി 9556 രജിസ്‌ട്രഷന്‍ നമ്പറിലുള്ള ടൊയോട്ടോ എറ്റിയോസ്‌ കാറില്‍ കടത്തുകയായിരുന്ന സ്‌ഫോടക ശേഖരം പിടികൂടിയത്‌.

പോലീസ്‌ പട്രോളിംഗിനിടെയാണ്‌ സ്‌ഫോടക ശേഖരം പിടികൂടിയത്‌. സ്‌ഫോടക വസ്‌തുക്കള്‍ കല്‍പ്പറ്റിയിലേക്ക്‌ കടത്തുകയായിരുന്നെന്ന്‌ പിടിയിലായവര്‍ പറഞ്ഞു.

സംഭവുമായി ബന്ധപ്പെട്ട്‌ മഹബൂബ്‌, ഹാരിസ്‌ എന്നി രണ്ടുപേരെ്‌ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്‌.