കോഴിക്കോട് നാദാപുരത്ത് അനുഷ്ഠാന തെയ്യമായ ഓണപ്പൊട്ടന് നേരെ ആക്രമണം

Story dated:Wednesday September 21st, 2016,11 59:am
sameeksha

untitled-1-copyകോഴിക്കോട് :കോഴിക്കോട് നാദാപുരത്ത് തിരുവോണ ദിവസത്തെ അനുഷ്ഠാന തെയ്യമായ ഓണപ്പൊട്ടന് നേരെ ആക്രമണം. മലയ സമുദായത്തില്‍പ്പെട്ട യുവാവിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചാണ് ആക്രമിച്ചത്. കൊയിലാണ്ടി ചിയ്യൂര്‍ വട്ടക്കണ്ടിയില്‍ സജേഷിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച പോലീസ് ഒടുവില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.

തിരുവോണ ദിവസം ഓണപ്പൊട്ടന്‍ തെയ്യം കെട്ടിയ സജീഷിന് നേരെയാണ് നാദാപുരം വിഷ്ണു മംഗലത്ത് വെച്ച് ആക്രമണമുണ്ടായത്. പുലയ സമുദായക്കാരായ നീയൊന്നും ഇനി ഓണപ്പൊട്ടന്‍ തെയ്യ വേഷം കെട്ടി ഇവിടെ വരരുതെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്ന് സജീഷ് പറഞ്ഞു.

പ്രദേശത്തെ ബി.ജെ.പി പ്രവര്‍ത്തകരായ പ്രണവ്,അനീഷ്,നന്ദു എന്നിവരാണ് ആക്രമണം നടത്തിയതെന്ന് സജീഷ് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ആദ്യം കേസെടുക്കാന്‍ നാദാപുരം പോലീസ് തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. പരാതിപ്പെടാനെത്തിയ തന്നെ പോലീസ് അക്ഷേപിച്ചുവെന്ന് സജീഷ് പറഞ്ഞു.

മലയസമുദായം പരമ്പരാഗതമായി ഓണക്കാലത്ത് കെട്ടുന്ന തെയ്യമാണ് ഓണപ്പൊട്ടന്‍. ഓണപ്പൊട്ടന്‍ ഹൈന്ദവ വിരുദ്ധമാണെന്നും വീട്ടില്‍ വരുമ്പോള്‍ സ്വീകരിക്കരുതെന്നും നേരത്തെ ഒരു സംഘം പ്രദേശത്തെ വീടുകളില്‍ കയറി പ്രചരിപ്പിച്ചിരുന്നു.