കോഴിക്കോട്‌ കോളേജ്‌ ഹോസ്‌റ്റലില്‍ നഴ്‌സിങ്‌ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു

കോഴിക്കോട്‌: ബേബി മെമ്മോറിയല്‍ നഴ്‌സിംഗ്‌ കോളേജ്‌ ഹോസ്‌റ്റലില്‍ രണ്ടാം വര്‍ഷ ജനറല്‍ നഴ്‌സിങ്‌ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉള്യേരി കരിക്കാലില്‍ ഉണ്ണികൃഷ്‌ണന്റെ മകള്‍ ശ്രീലക്ഷമി(19)ആണ്‌ മരിച്ചത്‌. കോളേജ്‌ ഹോസ്‌റ്റലിലെ സ്വന്തം മുറിയില്‍ നിന്ന്‌ മാറി ഒഴിഞ്ഞുകിടന്നിരുന്ന മുറില്‍ തൂങ്ങി മരിച്ച നിലയില്‍ ഇന്നലെ രാത്രി പത്തുമണിയോടെയാണ്‌ മൃതദേഹം കണ്ടെത്തിയത്‌.

മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിന്‌ ശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുക്കും. പ്രണയനൈരാശ്യമാണ്‌ ആത്മഹത്യക്കിടയാക്കിയതെന്നാണ്‌ സൂചന. പെണ്‍കുട്ടിയെ ഇന്നലെ ഉച്ചമുതല്‍ കാണാനില്ലെന്ന്‌ കാണിച്ച്‌ ബന്ധുക്കള്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.