കോഴിക്കോട് കാലിക്കറ്റ് നേഴ്‌സിംഗ് ഹോമില്‍ തീപിടിത്തം

കോഴിക്കോട്: കാലിക്കറ്റ് റെയിവേ സ്റ്റേഷന് സമീപം രണ്ടാം ഗേറ്റിനടുത്തുള്ള കാലിക്കറ്റ് നേഴ്‌സിംഗ് ഹോമില്‍ തീപിടുത്തം. രാവിലെ ഒമ്പത് മണിയോടെയാണ് തീപിടുത്തമുണ്ടായത്.

അപകടം ഉണ്ടായ ഉടന്‍ തന്നെ ബീച്ച് ഫയര്‍ സ്റ്റേഷനില്‍ നിന്നും രണ്ട് അഗ്നിശമന യൂണിറ്റുകള്‍ എത്തി തീ അണച്ചു. നേഴ്‌സിംഗ് ഹോമിലെ പഴയ കെട്ടിടത്തിലെ ഹീറ്ററില്‍ നിന്നാണ് തീപിടിച്ചത്.

ബീച്ച് ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ സി ഐ ഷംസുദ്ദീന്‍, അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.